Month: May 2022

  • Crime

    ദുരൂഹത മാറുമോ? റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം നടത്തും

    കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെയാകും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാരാണ് പോസ്റ്റ്മോർട്ടം നടത്തുക. കഴിഞ്ഞ ദിവസം ആർ ഡി ഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്‍റെ ഭാഗമായാണ് നടപടി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം ആർ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ…

    Read More »
  • Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമയും ജോ ജോസഫും നേര്‍ക്കുനേര്‍; ബിജെപി തീരുമാനം ഇന്ന്, കളത്തിലിറങ്ങുമോ എഎപി?

    കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലെത്തിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു.ഡി.എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. എൻ ഡി എ സ്ഥാനാർത്ഥി സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോട് ചേരുന്ന പാർട്ടി കോർ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാൻ ആണ് സാധ്യത. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. എന്നാൽ ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും അന്തിമ…

    Read More »
  • Kerala

    കെഎസ്ഇബിയിൽ വെടിനിർത്തൽ? ചർച്ച ഇന്ന്; അന്തിമ ധാരണയായേക്കും

    തിരുവനന്തപുരം: കെ എസ് ഇ ബിയിലെ പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ  ഇന്നലെ വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയിലെത്തിയിരുന്നു. സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ, സ്ഥലം മാറ്റ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നൽകിയ നിർദേശം. വൈദ്യുതി ബോർഡിൽ യൂണിയനുകളും ചെയർമാനും തമ്മിലുള്ള വടംവലി ഒത്തുതീരാൻ ഇന്നലെ തന്നെ വഴിയൊരുങ്ങിയിരുന്നു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ചർച്ചയിൽ ഒത്തുതീർപ്പിന്  ധാരണയായി. അന്തിമ തീരുമാനമെടുക്കാനാണ് ഊർജ്ജ സെക്രട്ടറി ഇന്ന് ചർച്ച നടത്തുന്ന്. യൂണിയൻ നേതാക്കളുടെ മേലുള്ള നടപടികളും സ്ഥലം മാറ്റവും പുനപരിശോധിക്കാൻ തീരുമാനമുണ്ടായാൽ ചെയർമാനെ കടന്നാക്രമിച്ചുള്ള നീക്കങ്ങളിൽ നിന്ന് യൂണിയനും പിന്തിരിയേണ്ടി വന്നേക്കും. പരസ്പരം പ്രകോപനങ്ങളൊഴിവാക്കണമെന്നതാണ് വൈദ്യുതിമന്ത്രി പങ്കെടുത്ത യോഗത്തിലുയർന്ന ഒത്തുതീർപ്പ് ധാരണയുടെ കാതൽ. ഇതോടെ…

    Read More »
  • NEWS

    സ്ത്രീകളുടെ അടിവസ്ത്രം മാത്രം മതി; തിരുവനന്തപുരത്തെ വിത്യസ്തനാമൊരു മോഷ്ടാവ്

    തിരുവനന്തപുരം:  സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രം മോഷ്ടിക്കുന്ന യുവാവിനെ രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാര്‍ കണ്ടെത്തി.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ മലയാമടം പ്രദേശത്താണ് സംഭവം.ഇവിടെയുള്ള ഉണ്ണി എന്ന ചെറുപ്പക്കാരനാണ് പ്രതി.നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാൾ മുങ്ങിയിരിക്കുകയാണ്. ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശവാസിയായ യുവാവാണ് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചിരുന്നത്.ഇയാളുടെ വീട്ടില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം നാട്ടുകാര്‍ കണ്ടെത്തി.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. പുറത്തുപറയാനുള്ള മടി മൂലം സ്ത്രീകളാരും തന്നെ സംഭവം പോലീസിനെ അറിയിച്ചിരുന്നില്ല.   കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ അടിവസ്ത്രം മോഷ്ടിക്കാനെത്തിയപ്പോഴായിരുന്നു യുവാവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ പിന്തുടരുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ കണ്ടത് പലയിടങ്ങളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വമ്പൻ ശേഖരം. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • NEWS

    ഉപ്പൂറ്റി വേദനയും പ്രതിവിധികളും

    ശരീരഭാരം മുഴുവന്‍ താങ്ങേണ്ടി വരുന്നത് കാലുകള്‍ ആണ്. അതിനാല്‍ തന്നെ കാലുകളിലെ അസ്ഥികളിലും സന്ധികളിലും വേദന ഉണ്ടാവാനുള്ള സാധ്യത അധികമാണ്.ഇത്തരത്തില്‍ വളരെ ദുസ്സഹമായ ഒന്നാണ് ഉപ്പൂറ്റി വേദന.ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണം ആണ്.അതായത് വ്യത്യസ്ത രോഗങ്ങളാല്‍ ഇത് ഉണ്ടാവാമെന്ന് സാരം. ഉപ്പൂറ്റി വേദനയുടെ വകഭേദങ്ങള്‍ 1. പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ് കാല്‍പാദത്തില്‍ ഉപ്പൂറ്റി മുതല്‍ വിരലുകള്‍ വരെ വ്യാപിച്ച്‌ കിടക്കുന്ന ഒരു സ്നായു ആണ് പ്ലാന്‍റാര്‍ ഫേഷ്യ. പാദത്തിലെ അസ്ഥികളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പാദത്തിന്‍റെ സ്വാഭാവിക വളവിനെ നിലനിര്‍ത്തുക എന്നിവയാണ് ഇതിന്‍്റെ ധര്‍മം. പെട്ടെന്നുള്ള ചലനം, അധികനേരമുള്ള നില്‍പ്പ്, നടത്തം, കഠിനവ്യായാമം എന്നിവകൊണ്ട് ഈ ഫേഷ്യക്ക് അതിസൂക്ഷ്മമായ ക്ഷതങ്ങള്‍ ഉണ്ടാവുകയും ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കൊണ്ട് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്. ഈ രോഗാവസ്ഥയില്‍ ഉറക്കം ഉണര്‍ന്ന ശേഷം ആദ്യം വെക്കുന്ന ചുവടുകളില്‍ തീവ്രമായ വേദന അനുഭവപ്പെടുകയും നടക്കും തോറും വേദന കുറയുകയും ചെയ്യുന്നു. കാലക്രമേണ ഈ വേദന സ്ഥിരപ്പെടുകയും…

    Read More »
  • NEWS

    തിരുവനന്തപുരം-താമ്പരം റൂട്ടില്‍ സ്പെഷൽ ട്രെയിനുകള്‍ 

    തിരുവനന്തപുരം: റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം മെയ് ഏഴ്‌, പത്ത് തീയതികളില്‍ കൊച്ചുവേളി-താമ്പരം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.       ഏഴിന്‌ രാത്രി പത്തിന്‌ കൊച്ചുവേളിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പിറ്റേന്ന്‌ ഉച്ചകഴിഞ്ഞ്‌ നാലിന്‌ താമ്പരത്ത് എത്തിച്ചേരും. പത്തിന്‌ വൈകിട്ട്‌ ആറിനു താമ്പരത്തു നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പതിനൊന്നിന് ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ കൊച്ചുവേളിയില്‍ എത്തിച്ചേരും.

    Read More »
  • NEWS

    ഡോ. ജോ ജോസഫിന്റെ ഫോട്ടോയ്ക്ക് പകരം ട്വന്റി ട്വന്റി സ്ഥാനാർഥി ജോസഫിന്റെ ഫോട്ടോയുമായി ‘കമ്മ്യൂണിസ്റ്റ് കേരള’

    തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഡോ. ജോ ജോസഫിനെ തിരിച്ചറിയാനാകാതെ മുന്‍ മന്ത്രി ടി.പി രാമകൃഷ്ണനും സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ ‘കമ്മ്യൂണിസ്റ്റ് കേരള’യും. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ സഹിതം പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്ററിലാണ് ‘ആള്‍മാറാട്ടം’ നടന്നത്. ആളുമാറി ഫോട്ടോ പ്രസിദ്ധീകരിച്ച പോസ്റ്ററുകള്‍ ടി.പി രാമകൃഷ്ണന്റെയും കമ്മ്യൂണിസ്റ്റ് കേരളയുടെയും പേജുകള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോസ് ജോസഫിന്റെ ഫോട്ടോയാണ് തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പോസ്റ്ററില്‍ ഇടംപിടിച്ചത്.

    Read More »
  • NEWS

    വര്‍ഷങ്ങള്‍, മാസങ്ങള്‍, ആഴ്ചകള്‍  വന്ന വഴി ….!

    ജനുവരി രണ്ടുമുഖങ്ങളുള്ള ജൈനസ് (Janus) എന്ന റോമന്‍ ദേവതയുടെ പേരില്‍ നിന്നും ഉണ്ടായ മാസമാണ്. ഫെബ്രുവരി ശുദ്ധീകരിക്കുക എന്ന അര്‍ത്ഥത്തിലുള്ള ‘ബ്രവോ’ലാറ്റിന്‍ വാക്കില്‍ നിന്നും ഈ പേര് ഉണ്ടായി. റോമക്കാരുടെ ശുദ്ധീകരണോത്സവം പ്രധാനമായും ഈ സമയത്താണ്. മാര്‍ച്ച് : മാഴ്സ് (Mars)എന്ന യുദ്ധദേവതയുടെ പേരില്‍ നിന്നാണ് മാര്‍ച്ച് മാസം ഉണ്ടായത്. ഏപ്രില്‍ : വികസിച്ചത് എന്ന അര്‍ത്ഥത്തിലുള്ള ലാറ്റിന്‍ വാക്കായ എപീരിയോ (Aperio)യില്‍ നിന്നാണ് ഏപ്രില്‍ ഉണ്ടായത്. മരങ്ങള്‍ തളിര്‍ക്കുന്നതും പൂക്കുന്നതും ഈ മാസത്തിലാണ്. മേയ് : സമൃദ്ധിയുടെ ദേവതയായ ‘മായിമ’ യില്‍ നിന്നാണ് ഈ മാസത്തിന് പേര് വന്നതെന്ന് പറയുന്നു. എന്നാല്‍ റോമന്‍ ദേവതയായ അറ്റ്ലാസിന്റെ മകള്‍ ‘മായിയാ’ യില്‍ നിന്നോ, ജൂപ്പിറ്റര്‍ എന്ന ദേവന്റെ അപരനാമമായ മായിയാസ് ല്‍ നിന്നോ ആ മാസം ഉണ്ടായി എന്നും വാദിക്കുന്നുണ്ട്. ജൂണ്‍ : ‘ജനോ’ ദേവന്റെ പേരാണെന്നും ജൂനിയസ് (Junius) എന്ന റോമന്‍ വര്‍ഗത്തിന്റെ പേരാണെന്നും ഈ മാസത്തെ സംബന്ധിച്ച് തര്‍ക്കമുണ്ട്.…

    Read More »
  • NEWS

    82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!

    ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിൽ(world’s largest bottle of whiskey) ലേലത്തിന്. മെയ് 25 -ന് സ്കോട്ട്ലാൻഡിലാണ് ലേലം നടക്കുക. ‘ദി ഇൻട്രെപ്പിഡ്'(The Intrepid) എന്നാണ് ഈ കുപ്പി അറിയപ്പെടുന്നത്. ഈ കുപ്പിക്ക് അഞ്ച് അടി 11 ഇഞ്ച് ഉയരമുണ്ട്. ദിമക്കാലൻ ഡിസ്റ്റിലറി(The Macallan Distillery)യിൽ നിന്നുള്ള 32 വർഷം പഴക്കമുള്ള വിസ്കിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ഈ സിം​ഗിൾ മാൾട്ട് 82.16 ​ഗാലൺ ഉൾക്കൊള്ളുന്നതാണ്. 2021 -ൽ കുപ്പിയിലാക്കിയ ശേഷം ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി കുപ്പിയായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇതിനെ അം​ഗീകരിച്ചു. ഈ ഭീമാകാരമായ കുപ്പി 444 സ്റ്റാൻഡേർഡ് ബോട്ടിലുകൾക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 25 -ന് എഡിൻബർഗ് ആസ്ഥാനമായുള്ള ലിയോൺ ആൻഡ് ടേൺബുള്ളാണ് ഇത് ലേലം ചെയ്യുക. 32 വർഷമായി ദി മക്കാലന്റെ സ്പെയ്‌സൈഡ് വെയർഹൗസിലാണ് ഇത് തയ്യാറാക്കിയത് എന്ന് പറയുന്നു. ഡങ്കൻ ടെയ്‌ലർ സ്‌കോച്ച് വിസ്‌കി എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്പനിയാണ്…

    Read More »
  • NEWS

    ഗ്രാമവണ്ടി പദ്ധതിയോടു മുഖംതിരിച്ച് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ

    ഗ്രാമീണപാതകളിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയോടു മുഖംതിരിച്ച് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ.സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്കയാണ് കാരണം. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബസ് ചെലവു കൂടി വഹിക്കാനാകില്ലെന്നാണ് ഭരണസമിതികളുടെ നിലപാട്. മലയോരമേഖലയിലെ അടക്കമുള്ള ഭൂരിഭാഗം പഞ്ചായത്തുകളും ഇത്തരത്തിൽ എതിർപ്പ് കെ.എസ്.ആർ.ടി.സി. അധികൃതരെ അറിയിച്ചു.തനത് ഫണ്ടിൽനിന്ന് ചെലവിടുന്നതിന് പകരം പ്രത്യേക ഗ്രാന്റ് ഇതിനായി സർക്കാർ അനുവദിക്കണമെന്നാണ് ഭരണസമിതികളുടെ ആവശ്യം. ഗ്രാമവണ്ടി പദ്ധതി തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടുനൽകും. റൂട്ടുകൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തീരുമാനിക്കാം. ഇന്ധനച്ചെലവു തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി ഇൻഷുറൻസ് ഉൾപ്പെടെ ചെലവുകൾ കെ.എസ്.ആർ.ടി.സി. വഹിക്കും. ഒന്നിലധികം പഞ്ചായത്തുകൾക്കു പരസ്പരം സഹകരിച്ചും പദ്ധതിയിൽ പങ്കാളികളാകാം. അംഗമാകുന്നതിന് തദ്ദേശസ്ഥാപനം നിശ്ചിത തുക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിക്ഷേപിക്കണം.

    Read More »
Back to top button
error: