NEWS

തിരുവനന്തപുരം-താമ്പരം റൂട്ടില്‍ സ്പെഷൽ ട്രെയിനുകള്‍ 

തിരുവനന്തപുരം: റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം മെയ് ഏഴ്‌, പത്ത് തീയതികളില്‍ കൊച്ചുവേളി-താമ്പരം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.
 
 
 
ഏഴിന്‌ രാത്രി പത്തിന്‌ കൊച്ചുവേളിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പിറ്റേന്ന്‌ ഉച്ചകഴിഞ്ഞ്‌ നാലിന്‌ താമ്പരത്ത് എത്തിച്ചേരും. പത്തിന്‌ വൈകിട്ട്‌ ആറിനു താമ്പരത്തു നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പതിനൊന്നിന് ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ കൊച്ചുവേളിയില്‍ എത്തിച്ചേരും.

Back to top button
error: