തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റ്, ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനാല്‍ തന്നെ, കേരളത്തെ ബാധിക്കാൻ സാധ്യതയില്ല.
അതേസമയം കേരളത്തില്‍ അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ശ്രീലങ്ക നല്‍കിയ ‘അസാനി’ എന്നപേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.