ബിവറേജസിന്റെ പുറകിലൂടെ ഇരുമ്ബ് ഗ്രി ല്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം ഷട്ടറിന്റെ ഇരുവശത്തേയും പൂട്ട് തകര്‍ത്താണ് മോഷ്‌ടാക്കള്‍ ഉള്ളില്‍ കയറിയത്. ലോക്കറിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റാക്കില്‍ വച്ചിരുന്ന മദ്യകുപ്പികളുമായി മോഷ്ടാക്കള്‍ കടന്നു.തങ്ങളെ കണ്ടെ ത്താതിരിക്കാന്‍ സിസിറ്റിവിയുടെ ഡിവിആര്‍ യൂണിറ്റ് ഇളക്കികൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
അതേസമയം എത്ര രൂപയുടെ വിദേശ മദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ബിനു, ഇന്‍സ്പെപെക്ടര്‍ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍ , രവികുമാര്‍ ,ശ്രീജിത്ത് എന്നിവരുടനേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലതെത്തി തെളിവെടുത്തു.