Month: May 2022

  • NEWS

    ഇടുക്കിയിൽ ദമ്പതിമാരെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കി: ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.ശാന്തന്‍പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • NEWS

    മാത്യു മറ്റം-മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതി

    മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതിയായിരുന്ന മാത്യു മറ്റം വിട പറഞ്ഞിട്ട് 2022 മെയ് 29-ന് ആറ് വർഷങ്ങൾ പൂർത്തിയാകുന്നു.  മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളിൽ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്ടാവുമായിരുന്നു മാത്യുമറ്റം.ഉദ്വേഗവും ഹരംപിടിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ നോവലുകളുടെ അടുത്ത ലക്കങ്ങൾക്കായി വായനക്കാർ ഓരോ ആഴ്ചയും ആകാംക്ഷഭരിതരായി കാത്തിരിക്കുമായിരുന്നു.  എൺപതുകളുടെ തുടക്കം. കേരളത്തിൽ ജനപ്രിയ നോവൽ സാഹിത്യത്തിന് നല്ല വേരോട്ടമുള്ള സമയമായിരുന്നു അത്.അക്കാലത്തെ മുടിചൂടാമന്നനായിരുന്നു മാത്യു മറ്റം.കോട്ടയത്തെ ജനപ്രിയ വാരികകളുടെ പ്രതിനിധികൾ അന്ന് നോവലുകൾക്കായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ക്യൂ നിൽക്കുമായിരുന്നു.കാരണം മാത്യുമറ്റത്തിന്റ നോവലുകളായിരുന്നു അന്നത്തെക്കാലത്ത് ഒരു വാരികയുടെ റേറ്റിംഗ് നിശ്ചയിച്ചിരുന്നത്.  കോട്ടയം ജില്ലയിലെ എരുമേലിക്കടുത്തുള്ള പമ്പാവാലിയിലായിരുന്നു മാത്യുമറ്റത്തിന്റെ ജനനം.ഒന്നര വയസ്സുള്ളപ്പോൾ അപ്പൻ മരിച്ചു.തുടർന്ന് എട്ടുമക്കളുമായി അമ്മ നടത്തിയ ജീവിതപോരാട്ടമായിരുന്നു മാത്യുമറ്റം മനസ്സിൽ കോറിയിട്ട ആദ്യ കണ്ണീർക്കഥ. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ അവിടെ വച്ചാണ് മാത്യുമറ്റം തന്റെ ആദ്യ നോവൽ എഴുതുന്നതും.വെൺകുറിഞ്ഞി സ്കൂളിൽ തന്നെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപകൻ ഒരു പുസ്തകം എഴുതിയപ്പോൾ…

    Read More »
  • NEWS

    മനുഷ്യൻ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

    മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്.വേണ്ടത്, വേണ്ട രീതിയില്‍, ആവശ്യത്തിനു മാത്രം എന്നതായിരിക്കണം ജീവിതവൃതം. ഭക്തിയോ, മോഹമോ, കാമമോ, ക്രോധമോ, മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക. ചിന്തയുടെ കാര്യം എടുക്കുക അതും ആവശ്യത്തില്‍ മാത്രമേ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ്‌ നമ്മുടെ മനസ്സ്, നാം എന്ത് കഴിക്കുന്നുവോ അതാണ്‌ നമ്മുടെ ശരീരം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂന്നു കാര്യങ്ങളില്‍ ആണ് ശ്രദ്ധ കാണിക്കേണ്ടത്. അതായതു ഭക്ഷണം, ഉറക്കം അല്ലെങ്കില്‍ വിശ്രമം, വ്യായാമം ഇവയാണ്. അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം നോക്കുക; ഭക്ഷണം ഭക്ഷണം വിശപ്പിനാണ് കഴിക്കേണ്ടത്‌. എന്നാല്‍ നമ്മില്‍ പലരും കൃത്യമായി ചെയ്യുന്ന ഒരു കര്‍മം പോലെയോ, കൊതികൊണ്ടോ ആണ് കഴിക്കുന്നത്‌. കാല്‍ ഭാഗം വയര്‍ കാലി ആക്കി ഇടണം എന്നാണു എല്ലാ വൈദ്യശാസ്ത്രവും പറയുന്നതെങ്കിലും വയര്‍ നിറഞ്ഞാലും കൊതി കൊണ്ട് നാം പിന്നെയും കഴിച്ചെന്നു വരും. കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ തന്നെ; കൂടിയാല്‍ – ഉയര്‍ന്ന…

    Read More »
  • NEWS

    വാർധക്യം സന്തോഷകരമാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വാര്‍ധക്യകാല ജീവിതം ദുഷ്‌കരമാകുന്ന ഒരു അവസ്ഥയാണ് ഇന്ന് പൊതുവേ കാണാനാവുന്നത്. വാര്‍ധക്യത്തിന്റെ അനിവാര്യതയെ തടുത്ത് നിര്‍ത്താനായില്ലെങ്കിലും അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ വാര്‍ധക്യം കൂടുതല്‍ ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാം. എന്നാല്‍ ഇത് കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ അതിനുള്ള തയാറെടുപ്പുകള്‍ വളരെ നേരത്തേ തുടങ്ങേണ്ടതുണ്ട്. ആസ്വാദ്യകരമായ ഒരു വാര്‍ധക്യ ജീവിതത്തിന് അവശ്യം വേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.   ആരോഗ്യം പോലെ ഏറെ പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വം. വൃദ്ധജനങ്ങളുടെ ജീവിതം ദുരിത മയമാക്കുന്നതിന് ഒരു പ്രധാന കാരണം സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ്. സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം എന്ന ചൊല്ല് ഓര്‍ക്കുക. ജോലി ചെയ്യാന്‍ ആരോഗ്യമുള്ള കാലത്തു തന്നെ ഭാവിയിലേക്കു വേണ്ട ചിട്ടയായ നിക്ഷേപങ്ങള്‍ അവനവന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നടത്തണം. സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ഉള്ളവര്‍ക്കുപോലും താങ്ങാന്‍ കഴിയുന്നതല്ല ഇക്കാലത്തെ വര്‍ധിച്ച ചികിത്സാ ചിലവുകള്‍. <br />ഗൃഹ നിര്‍മാണത്തിനും മറ്റും എടുക്കുന്ന ലോണുകള്‍ ആരോഗ്യവും ജോലിയുമുള്ള കാലത്തു തന്നെ അടച്ചുതീര്‍ക്കാവുന്ന തരത്തില്‍ വേണം പ്ലാന്‍ ചെയ്യാന്‍.…

    Read More »
  • NEWS

    മായം കലർന്ന ഭക്ഷണങ്ങൾ തിരിച്ചറിയാം

    മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.എന്നാൽ ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല.ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം.ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം.ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. മീൻ മീനിന്റെ ചെകിളപ്പൂക്കള്‍ക്ക് ചുവന്ന നിറമില്ലെങ്കില്‍ അത് പഴയ മീനാണ്. മീനിന്റെ കണ്ണ് കുഴിഞ്ഞ് നില്‍ക്കുന്നതാണെങ്കില്‍ അതും ചീത്തയാണ്. പരിപ്പ് നമ്മള്‍ സാമ്ബാറിന് ഉപയോഗിക്കുന്ന പരിപ്പില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാവുന്നതാണ്. അതിനായി അല്‍പം പരിപ്പ് ചൂടുവെള്ളത്തില്‍ ഇടുക. ശേഷം അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ഒഴിക്കുമ്ബോള്‍ പരിപ്പിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ പരിപ്പില്‍ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. മസാലകൾ മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം പൊടി ഇട്ട്…

    Read More »
  • NEWS

    നിശബ്ദഗോപുരങ്ങളില്‍ അവസാനിക്കുന്ന പാഴ്‌സി ജീവിതങ്ങള്‍

    ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ് പാഴ്സി. ലോകവ്യാപകമായിത്തന്നെ ഏതാണ്ട് ഒരുലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ പ്രധാനമായും മുംബൈ നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്.   ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്.ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്.   മുംബൈയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ് പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്.   ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു.ഇതിനു ശേഷം അവശേഷിക്കുന്ന…

    Read More »
  • Business

    ഡെല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 11 മുതല്‍

    ഇന്ത്യയിലെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 11ന് തുറക്കും. 5,235 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 462-487 രൂപയാണ് ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡ്. മൂന്ന് ദിവസത്തെ പ്രാരംഭ ഓഹരി മെയ് 13 ന് അവസാനിക്കുമെന്നും ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് മെയ് 10 ന് തുറക്കുമെന്നും കമ്പനി അറിയിച്ചു. മെയ് 24 ന് കമ്പനി എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 7,460 കോടി രൂപയുടെ ഐപിഒ നടത്തുമെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഐപിഒ തുക 5,235 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 30 ഓഹരികളുടെ ഒരു ലോട്ടിനും അതിന്റെ ഗുണിതങ്ങളായും ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി…

    Read More »
  • NEWS

    അരവിന്ദ് കെജരിവാള്‍ കേരളത്തിലേക്ക്; യുഡിഎഫ് ക്യാമ്പിൽ ആശങ്ക

    തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ട്വന്റി ട്വന്റിയുമായി ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അരവിന്ദ് കെജരിവാൾ കേരളത്തിലേക്ക്.മെയ് പതിനഞ്ചിനാണ് കെജരിവാള്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നത്. ഇതോടെ, പാര്‍ട്ടിക്ക് മുന്നേറാനുള്ള വഴികള്‍ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ആം ആദ്മി നേതാക്കൾ. ആം ആദ്മി പാര്‍ട്ടി ജനിച്ചതും വളര്‍ന്നതുമെല്ലാം കോണ്‍ഗ്രസ്സ് വോട്ട് ബാങ്കുകള്‍ തരിപ്പണമാക്കിയാണ്. അത്തരമൊരു സാധ്യത കേരളത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലങ്കിലും, യു.ഡി.എഫ് വോട്ട് ബാങ്കില്‍ പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സ് വോട്ടുബാങ്കില്‍ അവര്‍ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും അതു തന്നെയാണ് യു.ഡി.എഫ് നേതാക്കളെയും ആശങ്കപ്പെടുത്തുന്നത്.   ബി.ജെ.പിക്ക് ഒരു ബദല്‍ എന്നതിനേക്കാള്‍, ബി.ജെ.പിയുടെ ബി ടീം എന്നാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന’ ലക്ഷ്യം കൈവരിക്കാന്‍ പരിവാര്‍ തന്നെ തിരികൊളുത്തിയ മൂവ്മെന്റാണ് ഇതെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷ പ്രീണന കാര്യത്തില്‍ സംഘപരിവാറിന്റെ…

    Read More »
  • എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാന്‍ 20 ലക്ഷം രൂപ വായ്പ സഹായവുമായി എസ്ബിഐ

    എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി പ്രത്യേക വായ്പയുമായി എസ്ബിഐ. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് 7.35 ശതമാനം എന്ന പ്രത്യേക നിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ ലഭ്യമാക്കുന്നത്. പ്രത്യേക നിരക്കില്‍ 20 ലക്ഷം രൂപ വരെയോ അല്ലെങ്കില്‍ ഓഹരികളുടെ വാങ്ങല്‍ വിലയുടെ 90 ശതമാനമോ വ്യക്തിഗത വായ്പയായി ലഭിക്കും. മൂന്ന് വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റായ 7.4 ശതമാനം എന്ന നിരക്കിനേക്കാള്‍ താഴെയാണ് ഈ വായപയ്ക്കുള്ള പലിശ. കൂടാതെ, എല്‍ഐസി ജീവനക്കാര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ലോണിന്റെ പ്രോസസിംഗ് ഫീസും എസ്ബിഐ ഒഴിവാക്കി. 1.58 ദശലക്ഷം ഓഹരികള്‍ എല്‍ഐസി ജീവനക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ലേലത്തിന്റെ രണ്ടാം ദിവസത്തെ കണക്കനുസരിച്ച്, ഓഹരി വില്‍പ്പനയുടെ ഈ ഭാഗം 2.21 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയിലുള്ള ശക്തമായ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു. ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് അനുസരിച്ച്, പോളിസി ഉടമയും റീട്ടെയില്‍ നിക്ഷേപകനുമായ എല്‍ഐസി ജീവനക്കാരന് ഐപിഒയില്‍ 6 ലക്ഷം…

    Read More »
  • India

    ഈദ് ആഘോഷത്തിനിടെ ബിരിയാണിക്കൊപ്പം യുവാവ് വിഴുങ്ങിയത് 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ

    ചെന്നൈ: സുഹൃത്തിന്റെ വീട്ടില്‍ ഈദ് ആഘോഷിക്കുന്നതിനിടെ ബിരിയാണിക്കൊപ്പം 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങി യുവാവ്. ചെന്നൈ സ്വദേശിയായ 32 കാരനാണ് ആഭരണങ്ങൾ വിഴുങ്ങിയത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. വിരുന്ന് കഴിഞ്ഞ് അതിഥികളെല്ലാം പോയതിന് ശേഷം വീട്ടുടമസ്ഥ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഒരു ഡയമണ്ട് നക്‌ലേസ്, സ്വർണ ചെയിൻ, ഡയമണ്ട് പെൻഡന്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. തുടർന്ന് വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവതിയുടെ ബോയ്ഫ്രണ്ട് കൂടിയായ യുവാവ് ആഭരണങ്ങൾ വിഴുങ്ങിയതായി കണ്ടെത്തിയത്. പിറ്റേ ദിവസത്തെ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇയാളുടെ വയറ്റിൽ സ്‌കാനിങ് നടത്തുകയും ആഭരണങ്ങൾ വയറ്റിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. വയറ്റിൽ കുടുങ്ങിയ ആഭരണങ്ങളെടുക്കാൻ  ഡോക്ടർമാർ ഇയാൾക്ക് എനിമ നൽകി. 95,000 രൂപയുടെ ഡയമണ്ട് നക്‌ലേസും 25,000 രൂപയുടെ സ്വർണവും കണ്ടെടുത്തു. എന്നാൽ പെൻഡന്റ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പെൻഡന്റ് പുറത്തിറക്കാനുള്ള മരുന്നുകൾ ഡോക്ടർമാർ നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ കുറ്റകൃത്യം നടത്തിയ സമയത്ത്…

    Read More »
Back to top button
error: