ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ 2500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിന്റെ വെളിപ്പെടുത്തല്‍.ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളാണ് തനിക്ക് മുൻപിൽ ഈ ഓഫര്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു. രാമദുര്‍ഗയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യത്‌നാല്‍.
രാഷ്ട്രീയത്തില്‍ മൊത്തം ചതിയാണ്. ആരും രാഷ്ട്രീയത്തില്‍ ഇറങ്ങരുത്. ജീവിതം വെറുതെയായി പോകും. നിങ്ങളെ കേന്ദ്ര നേതാക്കള്‍ക്ക് പരിചയപ്പെടുത്തി തരാം. സോണിയ ഗാന്ധിയുമായും ജെപി നദ്ദയുമായി സംസാരിക്കാം എന്നെല്ലാം വാഗ്ദാനം ചെയ്യും. ഇത്തരം കെണികളില്‍ ആരും വീണുപോകരുതെന്നും യത്‌നാല്‍ പൊതുപരിപാടിയില്‍ പറഞ്ഞു.
കര്‍ണാടകയുടെ മുഖ്യമന്ത്രിയാക്കാന്‍ തന്നോട് ഡല്‍ഹിയിലെ നേതാക്കള്‍ ആവശ്യപ്പെട്ടത് 2500 കോടി രൂപയാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാന്‍.എല്‍കെ അദ്വാനി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി അടുത്ത ബന്ധമായിരുന്നു.ഇത്രയും ബന്ധങ്ങളുള്ള തന്നോട് അവര്‍ 2500 കോടി രൂപ ആവശ്യപ്പെട്ടെന്നും യത്‌നാല്‍ പറയുന്നു.