NEWS

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;കർശന നിയന്ത്രണങ്ങൾ വീണ്ടും വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു.പോസിറ്റീവ് കേസുകൾ ഇനിയും ഉയർന്നാൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാ‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന.
ഏപ്രിലിൽ ആകെ 8754 പേർ കോവിഡ് പോസിറ്റീവായി.‌30 ദിവസത്തെ കാലയളവിൽ 1156 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 2580 മരണം രേഖപ്പെടുത്തി.എന്നാൽ, ജില്ല തിരിച്ചുള്ള മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച രോഗ സ്ഥിരീ‍കരണ നിരക്ക് (ടിപിആർ) 2.67 ആണ്.കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്നാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയും, ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാൻ നിർദ്ദേശിച്ചും ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്.
അതേസമയം, കോവിഡ് ബാധിച്ച് മുൻപു മരിച്ചവരുടെ ആശ്രിതർ അപ്പീൽ നൽകിയതും, പൂർണമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നു പട്ടികയിൽ ഉൾപ്പെടുത്താത്ത‍തുമായ കണക്കുകൾ കൂടി ചേർത്താണ് ഇത്രയും മരണങ്ങൾ റിപ്പോ‍ർട്ടു ചെയ്യുന്നതെന്നും, മരണസംഖ്യയെ‍ക്കുറിച്ചു പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു പറഞ്ഞു.കോവിഡ് കേസുകൾ വർധിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും, ആശങ്ക വേണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: