NEWS

തിരുവനന്തപുരത്ത് തീപിടിത്തം; കത്തിനശിച്ചത്  32 ബൈക്കുകൾ

തിരുവനന്തപുരം:  മുട്ടത്തറയിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന കടയിൽ തീപിടിത്തം. ‍ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 32 ബൈക്കുകൾ കത്തിനശിച്ചു.
മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്.ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്.അവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഒരു മണിക്കൂറിലേറെ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ   അണയ്ക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: