ഭാഗ്യം വീണ്ടും കോട്ടയത്ത്
കോട്ടയം: നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയത്ത്.വരിക്കാനി തുണ്ടിയില്‍ സോമനാണ് 75 ലക്ഷം നേടിയ ഭാഗ്യശാലി.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സോമന് കോസ്വേ പാലത്തിനു സമീനമുള്ള ലോട്ടറിക്കടയില്‍ എത്തിയത്. അവശേഷിച്ച ടിക്കറ്റുകള്‍ മൊത്തമായി വാങ്ങുകയായിരുന്നു.അതിലൊന്നിനാ ണ് ഫസ്റ്റ് പ്രൈസ്.
വേങ്ങക്കുന്നിലായിരുന്നു കോൺട്രാക്ടറായ സോമന്റെ പഴയ വീട്.വരിക്കാനിയില്‍ പുതിയ വീടു നിര്‍മിച്ച് കഴിഞ്ഞ വെള്ളിയാഴ്ച താമസം മാറിയതിനു പിന്നാലെയാണ് ഭാഗ്യം തേടിവന്നത്.
കഴിഞ്ഞ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനവും കോട്ടയത്തിനായിരുന്നു.മെഡിക്കൽ കോളജിന് സമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പ്പൂര് മേശപ്പുറത്ത് ബാബുവായിരുന്നു ആ ഭാഗ്യവാൻ.