Month: May 2022

  • Crime

    ചെന്നൈയിൽ ദമ്പതികളെ കൊന്ന് ഫാം ഹൗസിൽ കുഴിച്ചുമൂടി, കോടികളുടെ ആഭരണം കവർന്നു; പ്രതികൾ പിടിയിൽ

    ചെന്നൈ: ചെന്നൈയിൽ ദമ്പതികളെ ‍ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങൾ കൊള്ളയടിച്ച പ്രതികൾ പിടിയിലായി. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം എട്ട് കിലോഗ്രാം സ്വർണവും അൻപത് കിലോഗ്രാം വെള്ളിയും കവർന്ന ഡ്രൈവറും സഹായിയും തമിഴ്നാട് പൊലീസിന്റെ പിടിയിലായി. ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ താമസിക്കുന്ന ഓഡിറ്ററും സോഫ്റ്റ്‌വെയര്‍ സ്ഥാപന ഉടമയുമായ ശ്രീകാന്തും ഭാര്യയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവറും കൂട്ടാളിയും രക്ഷപ്പെട്ടത്. കൊലപാതകം നടന്ന് അഞ്ചുമണിക്കൂറിനുള്ളിൽ ഡ്രൈവർ മദൻ ലാൽ കിഷൻ, ഇയാളുടെ സുഹൃത്ത് ഡാർജിലിങ് സ്വദേശി രവിറായ് എന്നിവർ പിടിയിലായി. ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലർച്ചെ ചെന്നൈ എയർപോർട്ടിൽ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. നാട്ടിലെത്തിയതിന് ശേഷം രണ്ടുപേരുടേയും ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടർന്ന് മകൾ…

    Read More »
  • India

    പാർട്ടിയെ ശക്തിപ്പെടുത്താൻ ഉത്തരവാദിത്തങ്ങൾ പുതുക്കി നിശ്ചയിക്കാൻ സിപിഎം പിബി യോഗം

    ദില്ലി: “സംഘടന വളർത്താൻ സിപിഎം നേതൃത്വത്തിനായില്ല. സംഘടനചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടു” – കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച സംഘടന റിപ്പോർട്ട് ഇങ്ങനെ വിലയിരുത്തി. രണ്ടു പുതുമുഖങ്ങളുള്ള സിപിഎം പൊളിറ്റ് ബ്യൂറോയുടെ ആദ്യം യോഗം ദില്ലിയിൽ ചേരുമ്പോൾ കണ്ണൂർ കോൺഗ്രസ് മുന്നോട്ടു വച്ച സംഘടന ചുമതല എങ്ങനെ നടപ്പാക്കും എന്നതാണ് ഉയരുന്ന ചോദ്യം. എ വിജയരാഘവൻ, രാമചന്ദ്ര ഡോം, അശോക് ധാവ്ലെ എന്നീ പുതുമുഖങ്ങളാണ് കണ്ണൂരിൽ സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തിയത്. ദളിത് വിഭാഗത്തിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്തി സിപിഎം ചരിത്രം കുറിച്ചു. പാർട്ടിയെ അഖിലേന്ത്യ തലത്തിൽ ശക്തമാക്കാൻ ചുമതലകൾ പുതുക്കി നിശ്ചയിക്കുക എന്നതാണ് പിബിയുടെ പ്രധാന വെല്ലുവിളി. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്താനുള്ള തീരുമാനം പോലും നടപ്പാക്കുന്നില്ല എന്ന് സംഘടന റിപ്പോർട്ട് പറയുന്നുണ്ട്. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്തുന്നതിനും ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ല. ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധ. പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും…

    Read More »
  • Kerala

    ഉറ്റവരുടെ കണ്ണീര്‍ തോരുന്നില്ല; ഇനിയെത്ര തെരയണം രാജനെ കണ്ടെത്താൻ? സംശയങ്ങള്‍ ഇങ്ങനെ

    സൈലന്‍റ് വാലി സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ  കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. വനം വകുപ്പിന്റെയും പൊലീസിന്‍റെയും വിവിധ ദൗത്യ സംഘങ്ങൾ വനമേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ഉറ്റവന്‍റെ നിരോധാനത്തിന്‍റെ ഞെട്ടലിലാണ് കുടുംബംവും സുഹൃത്തുക്കളും നാടും. മെയ് മൂന്ന്. രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ് രാജൻ. പിറ്റേന്ന് രാവിലെയാണ് രാജനെ കാണാനില്ലെന്ന വിവരം സഹപ്രവർത്തകർ തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ സമീപത്താകെ തെരച്ചിൽ തുടങ്ങി. ക്യാമ്പിന്‍റെ അടുത്തു നിന്ന് രാജന്‍റെ ഉടുമുണ്ടും ടോർച്ചും ചെരുപ്പും കണ്ടെടുത്തു.  ഇവയിൽ നിന്ന് സൂചനകൾ ഒന്നും കിട്ടിയില്ല. കാണാതായ പിറ്റേ ദിവസം തന്നെ അമ്പതോളം പേരടങ്ങുന്ന സംഘം പ്രദേശത്തിന്‍റെ 500 മീറ്റർ ചുറ്റളവിൽ തെരച്ചിൽ തുടങ്ങി. കാടും കാട്ടുപാതയും നന്നായി അറിയുന്ന ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ. പ്രദേശമാകെ നിബിഡ വനം ആയതിനാൽ വൈകീട്ട് ആറു മണിയോടെ ഇരുട്ട് കടുക്കും. ഇത് തെരച്ചിലിന് തിരിച്ചടിയായി. രണ്ടാം ദിനം  പൊലീസിന്‍റെ തണ്ടർ ബോൾട്ട്, വനംവകുപ്പിന്‍റെ ആർആർടി…

    Read More »
  • NEWS

    കൊല്ലം സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം നിലമേല്‍ സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നിലമേല്‍ പേഴുവിളയില്‍ നജീമിന്റെ മകന്‍ ആദില്‍ മുഹമ്മദ്(12)ആണ് മരണപ്പെട്ടത്. ആദിലിന്റെ മാതാവിന്റെ വീട്ടില്‍ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചടയമംഗലം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നജീം പേഴുവിളയുടെ മകനാണ്.

    Read More »
  • NEWS

    കുരിശിൽ കുരുങ്ങി വി ഡി സതീശൻ; കോൺഗ്രസ്സിലെ ‘ദുരന്തങ്ങൾ’ തീരുന്നില്ല

    വിഭാഗീയതയുടെയും വർഗീയതയുടെയും വിത്ത് പാകി കോൺഗ്രസ്     കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വിവാദത്തില്‍ കുരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ള റെഡ് ക്രോസ് ചിഹ്നമാണ്  മതചിഹ്നമായ കുരിശ് എന്ന രീതിയിൽ വി ഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പിയത്.അതാകട്ടെ റെഡ് ക്രോസ് ദിനത്തിന്റെ അന്നും. സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ളത് മതചിഹ്നമായ കുരിശ് അല്ലെന്നും ആശുപത്രിയുടെ ചിഹ്നമായ റെഡ് ക്രോസ് ആണെന്നും മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് പറഞ്ഞു.റെഡ് ക്രോസ് ചിഹ്നം കാണുമ്ബോള്‍ ഇങ്ങനെ തോന്നണമെങ്കില്‍ അത്രയും വെറുപ്പ് ഈ മതചിഹ്നത്തോടുണ്ടോ എന്നാണ് സംശയിക്കേണ്ടത്. ആശുപത്രിയുടെ ചിഹ്നം, ഒരു ക്രോസ് ഉണ്ട് അതിനകത്ത്. ആ കുരിശ് റെഡ് ക്രോസിന്റേതാണ്. നാലു വശവും ഒരേ പോലുള്ളതാണ്. വേറൊരു കുരിശുണ്ട് അതൊരു മതചിഹ്നമാണ്. അതില്‍ ഒരു ഭാഗം താഴോട്ട് നീളും. റെഡ് ക്രോസ് കാണുമ്ബോഴേക്കും ഹാലിളകുന്ന…

    Read More »
  • NEWS

    സവര്‍ക്കറുടെ ചിത്രമുള്ള കുട പിന്‍വലിക്കാന്‍ തയ്യാറായ ദേവസ്വം നടപടി അഭിനന്ദനാര്‍ഹം: ടിഎന്‍ പ്രതാപൻ എംപി

    തൃശ്ശൂര്‍: പൂരം കുടമാറ്റത്തിനുള്ള സവര്‍ക്കറുടെ ചിത്രമുള്ള കുട പിന്‍വലിക്കാന്‍ തയ്യാറായ ദേവസ്വം നടപടി അഭിനന്ദനാര്‍ഹമാണെന്ന് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം സവര്‍ക്കര്‍ എന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിരുത്തുന്നത് ആഴത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാന്‍ ഇത്തരം നിലപാടുകള്‍ സഹായകരമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.   ആര്‍എസ്‌എസ്സുകാര്‍ പൂജിക്കുന്ന ആളാണ് സവര്‍ക്കര്‍.അഞ്ചു തവണയാണ് മാപ്പപേക്ഷ എഴുതിയത്.ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്ബി നിന്നത് കാണാമായിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ ഒറ്റുവേല ചെയ്തു. സവര്‍ക്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഗോഡ്‌സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.     ‘ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് അങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്തതാണ്. എന്നും വര്‍ഗ്ഗീയതക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ നിലപാടെടുത്തവരാണ് തൃശൂരുകാര്‍. അതിതുപോലെ തുടരണം.…

    Read More »
  • NEWS

    ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിയും ആനവണ്ടിയുടെ അന്തകരാകുന്ന തൊഴിലാളികളും

    പത്തനംതിട്ട : കെഎസ്ആർടിസി ഒരിക്കലും നന്നാകുമെന്ന് തോന്നുന്നില്ല.ഒരു സൈഡിൽ പുത്തൻ വണ്ടികൾ വാങ്ങി കട്ടപ്പുറത്തു കയറ്റി പൊതൂഗതാഗതത്തെ പറ്റി പഠിക്കാൻ ടൂർ നടത്തുന്ന ഉദ്യോഗസ്ഥർ.മറുവശത്ത് ആർക്കാണ്ടും വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ.ഇല്ല പിള്ളേച്ചാ ഞാൻ നന്നാവൂല എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ. ഇന്നലെ നടന്ന സംഭവമാണ്.ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ രണ്ടുപേർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ പത്തനംതിട്ടയിൽ യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസ്സിലെ ബുക്ക് ചെയ്ത യാത്രക്കാരാണ് ഡിപ്പോയിൽ മണിക്കൂറുകളോളം കുടുങ്ങിയത്. നാലു മണിക്ക് ജോലിയ്ക്കെത്തേണ്ട ഇരുവരും വന്നില്ല.ഉദ്യോഗസ്ഥർ മാറി മാറി രണ്ടുപേരേയും ഫോൺവിളിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു.ഇതോടെ യാത്രക്കാർ ബഹളം വെച്ച് സ്റ്റാൻഡിൽ കുത്തിയിരുന്നു.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെ 35ഓളംപേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.   ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ല.കെഎസ്ആർടിസി ഡ്രൈവർമാരാകട്ടെ സ്വിഫ്റ്റ് ബസ്…

    Read More »
  • NEWS

    രാഷ്ട്രപതി തിരഞ്ഞെടുപ്പിലും കാഴ്ചക്കാരുടെ റോളിൽ കോൺഗ്രസ് 

    ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍.കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ദേശീയരാഷ്ട്രീയത്തിലും സംസ്ഥാന ഭരണത്തിലും കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയിച്ച സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും സമാജ്‍വാദി പാര്‍ട്ടിയും വെടി പൊട്ടിച്ചു കഴിഞ്ഞു.ഇത്തവണ കോണ്‍ഗ്രസിന് പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്നും അവർ പറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലാണ് മുഖ്യമന്ത്രിമാരുള്ളത്. ആം ആദ്മി പാര്‍ട്ടിക്കും രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന് ടിഎംസി ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസാണ് തീരുമാനിച്ചത്. മറ്റു പ്രതിപക്ഷപ്പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ബിജെഡിയെയും ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ നവീന്‍ പട്നായിക്കുമായും വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢിയുമായും ചര്‍‍ച്ച നടത്തും. എന്‍ഡിഎയുടെ ഭാഗമാണെങ്കിലും അസംതൃപ്തികളുള്ള ബിഹാര്‍…

    Read More »
  • NEWS

    കെന്റക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷനോട് ചേർന്ന് നടത്തിയ തട്ടുകട ഇന്ന് കെഎഫ്സി (KFC) എന്നറിയപ്പെടും അല്ലെങ്കിൽ കെന്റക്കി ഫ്രൈഡ് ചിക്കൻ എന്ന് !!

    കെ.എഫ്.സി എന്ന പേരിൽ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കൻ, ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ്‌ ശൃംഖല ആണ് . അമേരിക്കയിലെ ലൂയിവിൽ ആണ് കെ.എഫ്.സി യുടെ ആസ്ഥാനം. 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളിൽ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തില്ലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖല ആണ്. കെ.എഫ്.സി എന്ന ബ്രാന്‍ഡിന് പിന്നിലെ കഥ ചേര്‍ത്തുവായിക്കേണ്ടത് ഒരു 6 വയസ്സുകാരന്‍റെ സ്വപ്നത്തിനൊപ്പമാണ്. ‘കേണല്‍ സാന്‍ടെര്‍സ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഹാര്‍ലണ്ട് സാന്‍ടെര്‍സ് 1890 ല്‍ ഇന്‍ട്യാനയില്‍ ജനിച്ചു. പിതാവ് മരിക്കുമ്പോള്‍ ഹാര്‍ലണ്ടിനു അഞ്ചു വയസ്സായിരുന്നു പ്രായം. ഫാക്ടറിയിലെ ജോലിക്കായി അമ്മ പോകുമ്പോള്‍, ഇളയ രണ്ടു സഹോദരന്മാരുടെ ചുമതല കുഞ്ഞു ഹാര്‍ലണ്ടിനായിരുന്നു. 7 വയസ്സായപ്പോഴേക്കും പാചകത്തില്‍ നൈപുണ്യം നേടി ഹാര്‍ലണ്ട് എല്ലാവരെയും  അതിശയിപ്പിച്ചിരുന്നുവത്രേ! ആള്‍ജെബ്രയെ പേടിച്ചു 13-ാമത് വയസ്സില്‍ പഠനം ഉപേക്ഷിച്ച ഹാര്‍ലണ്ട് ഉപജീവനത്തിന്നു പല ജോലികള്‍ ചെയ്തെങ്കിലും ഒന്നിലും വിജയം കണ്ടില്ല. 40 വയസ്സ് കഴിയേണ്ടി വന്നു, ഹാര്‍ലണ്ടിന് ജീവിതത്തില്‍ വിജയിക്കാന്‍. കെന്‍ടക്കിയിലെ…

    Read More »
  • NEWS

    നാട്ടു വൈദ്യവും സോറിയാസിസും

    ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്. ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു. എന്താണ് സോറിയാസിസ്? സോറിയാസിസ് നമ്മുടെ ത്വക്കിന്റെ അതിശീഖ്രമായ വളര്‍ച്ച മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. നമ്മുടെ ഓരോരുത്തരുടെയും ത്വക്ക് അനുദിനം പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.. ത്വക്കിനെ ഏറ്റവും അടിയിലുള്ള പാളിയില്‍ പുതിയ കോശങ്ങള്‍ ഉണ്ടാവുകയും അവ മുകളിലേക്ക് വരികയും ചെയുന്നു അതോടൊപ്പം ഉപരിഭാഗത്ത് ഉള്ള കോശങ്ങള്‍ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇത് സാധാരണ രീതിയില്‍ നമ്മള്‍ അറിയുന്നില്ല. ത്വക്ക് അതിന്റെ പണി ചെയ്യുന്നു. ഈ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം രണ്ടു മാസമെങ്കിലും വേണ്ടിവരുന്നു. എന്നാല്‍ സോറിയാസിസ് രോഗിയില്‍…

    Read More »
Back to top button
error: