NEWS

കൊല്ലം സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം നിലമേല്‍ സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നിലമേല്‍ പേഴുവിളയില്‍ നജീമിന്റെ മകന്‍ ആദില്‍ മുഹമ്മദ്(12)ആണ് മരണപ്പെട്ടത്.
ആദിലിന്റെ മാതാവിന്റെ വീട്ടില്‍ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചടയമംഗലം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നജീം പേഴുവിളയുടെ മകനാണ്.

Back to top button
error: