NEWS

കുരിശിൽ കുരുങ്ങി വി ഡി സതീശൻ; കോൺഗ്രസ്സിലെ ‘ദുരന്തങ്ങൾ’ തീരുന്നില്ല

വിഭാഗീയതയുടെയും വർഗീയതയുടെയും വിത്ത് പാകി കോൺഗ്രസ്
 
 
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വിവാദത്തില്‍ കുരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ള റെഡ് ക്രോസ് ചിഹ്നമാണ്  മതചിഹ്നമായ കുരിശ് എന്ന രീതിയിൽ വി ഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പിയത്.അതാകട്ടെ റെഡ് ക്രോസ് ദിനത്തിന്റെ അന്നും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ളത് മതചിഹ്നമായ കുരിശ് അല്ലെന്നും ആശുപത്രിയുടെ ചിഹ്നമായ റെഡ് ക്രോസ് ആണെന്നും മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് പറഞ്ഞു.റെഡ് ക്രോസ് ചിഹ്നം കാണുമ്ബോള്‍ ഇങ്ങനെ തോന്നണമെങ്കില്‍ അത്രയും വെറുപ്പ് ഈ മതചിഹ്നത്തോടുണ്ടോ എന്നാണ് സംശയിക്കേണ്ടത്. ആശുപത്രിയുടെ ചിഹ്നം, ഒരു ക്രോസ് ഉണ്ട് അതിനകത്ത്. ആ കുരിശ് റെഡ് ക്രോസിന്റേതാണ്. നാലു വശവും ഒരേ പോലുള്ളതാണ്. വേറൊരു കുരിശുണ്ട് അതൊരു മതചിഹ്നമാണ്. അതില്‍ ഒരു ഭാഗം താഴോട്ട് നീളും. റെഡ് ക്രോസ് കാണുമ്ബോഴേക്കും ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവെത്തിയത്.മതത്തേയും വിശ്വാസത്തേയും ഇതിനകത്തേക്ക് വലിച്ചിഴയ്‌ക്കാനും അതിന്റെ പേരില്‍ ചില വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും നടത്തിയ ശ്രമം അവസാനിപ്പിക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
റെഡ് ക്രോസ്സ് കാണുമ്പോൾ പോലും ഹാലിളകുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സ്‌ എങ്ങനെ എത്തി എന്നും ലൈഫ് ബോയ് സോപ്പിൽ വരെ ഈ ചിഹ്നം ഉണ്ടല്ലോ എന്നും മന്ത്രി ചോദിച്ചു.

Back to top button
error: