Month: May 2022

  • NEWS

    ബിരിയാണിയിൽ അട്ട; ആലപ്പുഴയിൽ ഹോട്ടൽ പൂട്ടിച്ചു

    ആലപ്പുഴ: ബിരിയാണിപ്പൊതിയില്‍നിന്ന് അട്ടയെ ലഭിച്ചെന്ന പരാതിയെത്തുടര്‍ന്ന് ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. ജെ.എച്ച്‌.ഐ. മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണു നടപടിയെടുത്തത്.     വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്.ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Read More »
  • NEWS

    ലൈഫ് പദ്ധതി വഴി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ ദാനം ഈ മാസം 17-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും

    തിരുവനന്തപുരം‍: ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ 20,808 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17-ന് നിര്‍വഹിക്കും. കഠിനംകുളം പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ അമറുദീന്റെയും അയിഷാ ബീവിയുടെയും ഭവനത്തിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വഹിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനവും ഇതോടനുബന്ധിച്ച്‌ നടക്കും.

    Read More »
  • NEWS

    അബദ്ധം പറ്റി ഒന്നരക്കോടി രൂപ 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫറായി; മോദി തന്ന പൈസയെന്ന് കരുതി ചിലവഴിച്ചു

    തിരക്കുപിടിച്ച സമയങ്ങളില്‍ യന്ത്രങ്ങള്‍ പോലെ ജോലിചെയ്യേണ്ടിവരുന്ന ബാങ്കിലെ ജോലിക്കാരെ കുറ്റം പറയാന്‍ പറ്റില്ല.ഇങ്ങനെ തെലങ്കാനയില്‍ എസ്.ബി.ഐ ജീവനക്കാരിലൊരാള്‍ക്ക് പറ്റിയ അബദ്ധം ബാങ്കിനെ പുലിവാലു പിടിപ്പിക്കുക തന്നെ ചെയ്തു. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടെയാണ് എസ്.ബി.ഐ ജീവനക്കാരന് അബദ്ധം സംഭവിച്ചത്. ഇതോടെ ഒന്നരക്കോടി രൂപയാണ് 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫറായത്. തെലങ്കാന സര്‍ക്കാറിന്‍റെ ദലിത് ബന്ധു എന്ന പദ്ധതിപ്രകാരം വിതരണം ചെയ്യേണ്ടിയിരുന്ന തുകയായിരുന്നു ഇത്. ദലിത് കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തുന്ന പദ്ധതികള്‍ ആരംഭിക്കാന്‍ 10 ലക്ഷം വീതം നല്‍കുന്ന പദ്ധതിയാണ് ദലിത് ബന്ധു. 100 ശതമാനം സബ്സിഡിയില്‍ നല്‍കുന്ന ധനസഹായമാണിത്.ഈ തുകയാവട്ടെ അബദ്ധത്തില്‍ ട്രാന്‍സ്ഫറായത് ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ്. ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി. അബദ്ധം ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞതോടെ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം ട്രാന്‍സ്ഫറായത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ച്‌ പണം തിരികെ…

    Read More »
  • NEWS

    അങ്കമാലിയിൽ വിദ്യാര്‍ത്ഥിനി മിനി ലോറിയിടിച്ച്‌ മരിച്ചു

    അങ്കമാലി : റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ മിനിലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്.ബസ് കയറാനായി റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Crime

    കോഴിക്കോട്ടെ മുറിയില്‍ ചോരപ്പാടും മുടിയുമെല്ലാം കണ്ടിരുന്നുവെന്ന് ഷഹനയുടെ അമ്മ

    മോഡല്‍ ഷഹാനയുടെ മരണം കൊലപാതകമാണെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഷഹാനയുടെ ഉമ്മ. മകളെ അയാള്‍ കൊലപ്പെടുത്തിയതാണ്. സജാദും കുടുംബവും മകളെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മകളെ നിരന്തരമായി പീഡിപ്പിച്ചു. സ്വര്‍ണ്ണവും പണവും നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞുവെന്നും ഉമ്മ പറഞ്ഞു. തന്നെ പട്ടിണിക്കിടുന്നതായും മര്‍ദിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. മകളെ നേരിട്ട് കാണാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചില്ല. സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് മകള്‍ പറഞ്ഞിരുന്നു. കോഴിക്കോട് പോയിട്ടും കാണാന്‍ അനുവദിച്ചില്ല. കോഴിക്കോട്ടെ മുറിയില്‍ ചോരപ്പാടും മുടിയുമെല്ലാം കണ്ടിരുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഉമ്മ ഉമൈബ പറഞ്ഞു.

    Read More »
  • Kerala

    സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു

    സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യംചെയ്യൽ. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഹൈബി ഈഡൻ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു കേസിലാണ് ഹൈബി പ്രതിയായത്. എംഎൽഎയായിരുന്ന കാലത്ത് എംഎൽഎ ഹോസ്റ്റലിൽ വച്ച് ഹൈബി ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതിക്കാരിയുടെ മൊഴി.

    Read More »
  • Kerala

    ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ദില്ലി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന് കൊ​ച്ചി​യിൽ

    ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) നേ​താ​വും ദില്ലി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​ത്രി 7.10ന് ​എ​യ൪ വി​സ്താ​ര വി​മാ​ന​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം നാ​ളെ കൊ ​ച്ചി​യി​ൽ എ​എ​പി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് നാ​ലി​ന് കി​ഴ​ക്ക​മ്പ​ല​ത്ത് ട്വ​ന്‍റി 20യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ർ​ക്ക​റ്റും ഗോ​ഡ്സ് വി​ല്ല​യും സ​ന്ദ​ർ ശി​ക്കും. അ​ഞ്ചി​ന് കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ട്വ​ന്‍റി 20 ജ​ന​സം​ഗ​മ​ത്തി​ൽ പ്ര ​സം​ഗി​ക്കും. രാ​ത്രി ഒ​മ്പ​തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

    Read More »
  • Kerala

    “ക്ലാസ്സില്‍ മുടി അഴിച്ചിട്ടാല്‍, ബ്രായുടെ വള്ളി യൂണിഫോമിനുള്ളിലെ പെറ്റിക്കോട്ടിനടിയില്‍ തെളിഞ്ഞു കണ്ടാല്‍ ചീത്ത കേട്ടിരുന്ന സ്കൂളില്‍ നിന്നാണ് ഒരദ്ധ്യാപകൻ 30 വർഷത്തിലധികം കാലം 50ലേറെ വിദ്യാർത്ഥിനികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി ഉയർന്നു വന്നത്…” എഴുത്തുകാരി വി കെ ദീപയുടെ ഈ കുറിപ്പ് കൗമാരക്കാരായ പെൺകുട്ടിയുടെ അമ്മമാർവായിക്കാതെ പോകരുത്

    “കേട്ടെഴുത്ത് തെറ്റിയാല്‍ അല്പം തടിയും മാറിടവും ഉള്ള കുട്ടികളെ, മാഷ് കസേരക്കയ്യില്‍ വെച്ച അയാളുടെ കൈയില്‍പ്പിടിച്ച് മാറിടം അയാളുടെ ദേഹത്തു അമര്‍ത്തി നില്‍ക്കാനുള്ള ശിക്ഷ ആണ് നല്‍കിയിരുന്നത്. ബാക്കി ഉള്ളവര്‍ക്ക് നുള്ളും അടിയും.. അന്നത് പീഡനം ആണെന്ന് ആര് അറിയാന്‍. ആരു പറഞ്ഞു തരാന്‍…” റിട്ട. അദ്ധ്യാപകനും സിപിഎം നഗരസഭാ കൗണ്‍സിലറുമായ കെ വി ശശികുമാറിനെതിരെ  സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ പുറത്തുകൊണ്ടുവന്ന ആരോപണങ്ങൾ കേട്ട് കേരള മനസാക്ഷി ഞെട്ടിപ്പോയി. അമ്പതിലേറെ സ്ത്രീകളാണ് ശശികുമാറിനെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ച് എഴുത്തുകാരി വി കെ ദീപയുടെ ഫേസ്ബുക്ക് കുറിപ്പ്. മലയാളിയുടെ കണ്ണ് തുറപ്പിക്കുന്ന ചില നഗ്ന സത്യങ്ങളാണ് ഈ കുറിപ്പിലൂടെ വി.കെ ദീപ തുറന്നെഴുതുന്നത്: “ഞാന്‍ എന്റെ എട്ടാം ക്ലാസ്സില്‍ ആണ് സര്‍വ്വസ്വതന്ത്രമായ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മലപ്പുറം സെന്റ് ജെമ്മാസ് എയിഡഡ് ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തുന്നത്. പാറിനടന്ന ഒരു തുമ്പിയെ പിടിച്ച് മുള്ളില്‍ കോര്‍ത്ത അനുഭവം ആയിരുന്നു എനിക്കാ…

    Read More »
  • NEWS

    ബസലിക്ക പള്ളിയും , കത്തീഡ്രല്‍ പള്ളിയും തമ്മിലുള്ള വ്യത്യാസമെന്ത് ?  

    ക്രിസ്ത്യൻ (പ്രധാനമായും കത്തോലിക്കാ ) ആരാധനാലയങ്ങൾ നാല് തരം ഉണ്ട്. ⚡1) ചാപ്പൽ – സാധാരണയായി കുരിശു പള്ളി എന്ന് പറയുന്നു.  ഇവിടെ സ്ഥിരമായ കുർബാന ഉണ്ടാവണം എന്നില്ല. വലിപ്പത്തിൽ ചെറുത് ആയിരിക്കും .ഒരു ഇടവകയുടെ കീഴിൽ ഒന്നിലധികം ചാപ്പലുകൾ വരാം. ക്രിസ്ത്യൻ കോളേജുകൾ,ഹോസ്റ്റലുകൾ , മഠങ്ങൾ എന്നിവയിലും ചാപ്പലുകൾ കാണാം ⚡2) ചർച്ച് – ഇതാണ് യഥാർത്ഥത്തിൽ പള്ളി . ഒരു ഇടവകക്ക് ഒരു പള്ളിയും , പള്ളിക്ക് കർമ്മങ്ങൾ ചെയ്യാനായി ഒരു അച്ചനും കാണും . വിശദമായി പറഞ്ഞാൽ ഒരു പ്രദേശത്ത് ഒരു പ്രത്യേക ക്രൈസ്തവ സഭയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വീട്ടുകാർ ഒന്നിച്ച് വരുന്ന കൂട്ടത്തെ ആണു് ഇടവക (parish ) എന്ന് പറയുന്നത്. ഇങ്ങനെ കൂടി വരവിനായി മിക്കവാറും ഒരു പള്ളിയും, ഇടവകയുടെ ആത്മിയആവശ്യങ്ങൾക്കായി അതത് സഭകൾ നിയമിക്കുന്ന ഒരു വികാരിയും ഉണ്ടാവും. കത്തോലിക്കാസഭയിൽ പൊതുവേ ഒരു വികാരിയച്ചന്റെ കീഴിലുള്ള പ്രദേശത്തെയാണ് ഇടവക എന്നു പറയുന്നത്. വികാരിയച്ചനെ…

    Read More »
  • NEWS

    മലയാളികളുടെ മനംകവർന്ന മുംബൈക്കാരി 

    എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളില്‍ നായികയായി തിളങ്ങിയ ഒരു മുംബൈക്കാരി സുന്ദരിയുണ്ട്. പൂര്‍ണ്ണമായും അന്യഭാഷ നടിയാണെന്ന് പറയാന്‍ കഴിയില്ല. അമ്മയും അച്ഛനും പാലക്കാട് സ്വദേശികളാണ്. പക്ഷെ നടി ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. മലയാളത്തില്‍ നിരവധി മികച്ച സിനിമകളൊരുക്കിയ ഭരതനാണ് നടിയെ നായികയാക്കി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ചുരുണ്ടമുടിയുള്ള സുന്ദരിയായ നടിയെ ആദ്യ സിനിമയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയും ചെയ്തു. പിന്നീട് നിരവധി സിനിമകളില്‍ നടിയെ പ്രേക്ഷകര്‍ കണ്ടു. ഭരതന്‍ സംവിധാനം ചെയ്ത ആ സിനിമ നിദ്ര ആയിരുന്നു. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ പുറത്തിറങ്ങിയ സിനിമയില്‍ നായികയായി തുടക്കം കുറിച്ച നടിയുടെ പേര് ശാന്തി കൃഷ്ണ എന്നും.അശ്വതി എന്ന കഥാപാത്രമായിട്ടാണ് ശാന്തികൃഷ്ണ നിദ്രയിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയിട്ടും മലയാളം കൈകാര്യം ചെയ്യാന്‍ ശാന്തികൃഷ്ണയ്ക്ക് വലിയ പ്രയാസമുണ്ടായില്ല.ആദ്യ കഥാപാത്രത്തെ തന്നെ നടി മികച്ചതാക്കുകയും ചെയ്തു.  ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത താരാട്ട് എന്ന സിനിമയിലാണ് ശാന്തികൃഷ്ണ പിന്നീട് അഭിനയിക്കുന്നത്. സിനിമയിലെ മീര എന്ന നായിക കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.…

    Read More »
Back to top button
error: