പെരളശേരിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു. പെരളശേരി പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുംബൈയിൽ ബിസിനസുകാരനാണ് അബ്ദുൾ ജലീൽ.
ഇന്നലെ വൈകുന്നേരം ജലീലും കുടുംബവും കണ്ണൂരിൽ പോയിരുന്നു. രാത്രി 10.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതു ശ്രദ്ധയിൽപ്പെട്ടത്. ചക്കരക്കൽ സിഐ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശൂരിൽ വീട് കുത്തിത്തുടർന്ന് 371 പവനും രണ്ടു ലക്ഷം രൂപയും കവർന്നിരുന്നു. മോഷണം നടത്തിയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നെങ്കിലും പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. വീട്ടുകാർ സിനിമ കാണാൻ പുറത്തുപോയ സമയത്തായിരുന്നു മോഷണം.