NEWS

വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഗോതമ്ബ് കയറ്റുമതി ചെയ്യുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് നടപടി.

നിരോധന ഉത്തരവ് ഇറക്കിയ മെയ് പതിമൂന്നിനു മുൻപുള്ള, പിന്‍വലിക്കാനാവാത്ത ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റ് ഉള്ളവര്‍ക്ക് കയറ്റുമതി അനുവദിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.നേരത്തെ സവാള കയറ്റുമതിയും നിരോധിച്ചിരുന്നു.

Back to top button
error: