NEWS

കണ്ണൂര്‍ കാങ്കോലില്‍ പ്രസവിക്കാതെ പാല്‍ ചുരത്തുന്ന പശുക്കിടാവ് അത്ഭുതമാകുന്നു

കണ്ണൂർ : പ്രസവിക്കാതെ പാല്‍ ചുരത്തുന്ന പശുക്കിടാവ് അത്ഭുതമാകുന്നു.കാങ്കോലില്‍ പാനോത്തെ സജേഷിന്റെ വീട്ടിലാണ് അപൂര്‍വ സംഭവം. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പശുക്കിടാവാണ് ദിവസവും രാവിലെയും വൈകുന്നേരവുമായി മൂന്നര ലിറ്റര്‍ പാല്‍ ചുരത്തുന്നത്.

2021 ജൂലൈയിലാണ് പ്രസവിച്ചയുടനെ പശുവിനെയും കിടാവിനേയും വാങ്ങുന്നത്. പശുവിന് അകിടുവീക്കം വന്നപ്പോള്‍ വിറ്റു. മുത്താറിയും കടലയും മറ്റും അരച്ചുകൊടുത്താണ് പശുക്കിടാവിനെ വളര്‍ത്തിയത്.ഒരു ദിവസം പാല്‍ വാങ്ങാന്‍ വന്ന സ്ത്രീയാണ് പശുക്കിടാവിന്‍റെ അകിട് വലുതായതായി സജേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കറന്നുനോക്കിയപ്പോള്‍ നേര്‍ത്ത പാലാണ് വന്നത്.പിന്നീട് കൊഴുപ്പുള്ള പാല്‍ ചുരന്നു.

 

 

പശുക്കിടാവിനെ ഡോക്‌ടറെ കാണിക്കുകയും പാല്‍ സൊസൈറ്റിയില്‍ പാല്‍ പരിശോധിക്കുകയും ചെയ്‌തു. ഇപ്പോള്‍ പാലിന് 8.8 കൊഴുപ്പും 8 എസ്‌എന്‍എഫും (സോളിഡ്‌സ് നോട്ട് ഫാറ്റ്) ഉണ്ടെന്ന് സജേഷ്‌ പറയുന്നു. എരുമപ്പാലിന്‍റെ ഗുണമാണ് പാലിനുള്ളത്. കഴിഞ്ഞ 15 ദിവസമായി പശുക്കിടാവിനെ കറക്കുന്നുണ്ടെന്നും സജേഷ് കൂട്ടിച്ചേര്‍ത്തു

Back to top button
error: