Month: May 2022
-
Crime
ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍
പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിന്‍റെ ഉടമ നാസറാണ് അറസ്റ്റിലായത്. ഈ കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നല്‍കിയത്. പ്രതിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. കാർ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാസറിന്‍റെ ബന്ധുവിന്‍റെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. കൊലയാളികൾ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്. അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ വച്ചുമാണ് കണ്ടെത്തിയത്.
Read More » -
NEWS
മഴക്കാലത്തെ ഡ്രൈവിങ്; വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.കനത്ത മഴയുള്ളപ്പോൾ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട് പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന് ചെളി തെറിച്ച് കാഴ്ചക്ക് പ്രശ്നമുണ്ടാക്കും. അതുകൊണ്ട് വലിയ വാഹനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച് തിരിയുക. അമിതവേഗത മഴക്കാലത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. മഴക്കാലത്ത് റോഡിൽ നാം പ്രതീക്ഷിക്കുന്ന ഗ്രിപ്പ് കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.
Read More » -
NEWS
ഗോകുലം കേരള ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ
കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ഐലീഗ് കിരീട നേട്ടത്തോടെ ഇന്ത്യന്‍ ഫുട്ബോളില്‍ പുതുചരിത്രം കുറിച്ച് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി.ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം തുടര്‍ച്ചയായ രണ്ടാം ഐലീഗ് കിരീടം പേരില്‍ കുറിച്ചത്. നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്ബോള്‍ ലീഗ് 2007-ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി. ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടതോടെയാണ് ഗോകുലത്തെ മലയാളികള്‍ നെഞ്ചേറ്റാന്‍ തുടങ്ങിയത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന്…
Read More » -
NEWS
മഴക്കാലം: ജലദോഷത്തെ ചെറുക്കാൻ നാടൻ മാർഗങ്ങൾ
പ്രായ – കാല ദേശ ഭേദമെന്യേ സര്‍വസാധാരണമായി എല്ലാവരെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് ജലദോഷം.മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു.ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം. ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്‌ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്. കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍.വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്. പ്രതിരോധ മാർഗങ്ങൾ വീടിനുള്ളിലും പരിസരങ്ങളിലും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ഗുല്‍ഗുലു, വയമ്പ്, വേപ്പില ഉണക്കിയത് കടുക് എന്നിവ പുകയ്ക്കുന്നതിന്…
Read More » -
NEWS
പാലക്കാടിന്റെ പത്ത് പ്രത്യേകതകൾ
കരിമ്പനകളുടെ നാട് റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ് കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല
Read More » -
NEWS
35 മനുഷ്യ ജീവന്‍ കവര്‍ന്ന ചേപ്പാട് തീവണ്ടി ദുരന്തത്തിന് 26 വയസ്
ഹരിപ്പാട്: മുപ്പത്തി അഞ്ചോളം മനുഷ്യ ജീവനുകള്‍ തീവണ്ടിക്ക് മുന്നില്‍ പിടഞ്ഞു വീണ ചേപ്പാട് തീവണ്ടി അപകടം നടന്നിട്ട് 26 വര്‍ഷം തികഞ്ഞു. കല്യാണ വീട്ടിലെ സന്തോഷം തല്ലിക്കെടുത്തിയ ദുരന്തം നടന്നത് തീരദേശ പാതയിലെ ഏവൂര്‍ ലവല്‍ ക്രോസിലായിരുന്നു. 1996 മേയ് 14ഉച്ചയ്ക്ക് 1.20 ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം.കായംകുളം ആലപ്പുഴ പുഷ്പുൾ ട്രയിന്‍ കല്യാണത്തിന് പോയിട്ടു വന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ഏവൂര്‍ വടക്ക് ഇടയ്ക്കാട് തെക്കതില്‍ കൊച്ചുനാരായണന്റെ മകന്‍ സോമന്റെ വിവാഹത്തിന് കൊട്ടാരക്കരയ്ക്ക് പോയിട്ടു വന്ന ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തിനിരയായത്.രണ്ടു ടൂറിസ്റ്റ് ബസുകളും ഒരു മിനി ബസും ഏതാനും കാറുകളും കല്യാണ യാത്രയ്ക്കുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ബസില്‍ 44 പേര്‍ ഉണ്ടായിരുന്നു.ഇതില്‍ 35 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പത്തനംതിട്ട ഇടയാറന്മുള ടി.ടി.എം ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ബസിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിലേക്ക് ബസ് കയറിയതും കായംകുളം ഭാഗത്തുനിന്ന് തീവണ്ടി കടന്നുവന്നതും ഒരേസമയത്തായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ തിരിച്ചറിയാന്‍കഴിയാത്ത സ്ഥിതിയിലായിരുന്നു.…
Read More » -
NEWS
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം
വേനലിൽ മൗനമായി ഒഴുകിയിരുന്ന നീർച്ചാലുകൾക്കെല്ലാം ജീവൻ വെച്ചിരിക്കുന്നു.വരണ്ട് വിണ്ടുകീറി കിടന്നിരുന്ന പാടങ്ങളിലെ മുറിപ്പാടുകൾ മഴവെള്ളം അലിയിച്ച് കളഞ്ഞിരിക്കുന്നു.കടുത്ത വേനലിൽ നരച്ചു വാർദ്ധക്യം വന്നതുപോലെ നിന്നിരുന്ന പ്രകൃതി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു.കുഞ്ഞൻ വൈറസുണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലെ പെരുമഴ പെയ്‌ത്തിനിടയിലും ജീവിതം പച്ച പിടിപ്പിക്കാൻ അധ്വാനിക്കുന്നവർ.കേരളം മറ്റൊരു മഴക്കാലത്തെ വരവേൽക്കുമ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൺസൂൺ ടൂറിസത്തിനും ചിറക് മുളയ്ക്കുകയാണ്. ഇടവമാസത്തിന്റെ പകുതിയില്‍(ഇടവപ്പാതി) എത്താറുള്ള കേരളത്തിന്റെ സ്വന്തം കാലവര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നാണ് വിളിക്കാറുള്ളത്.ഈ വര്‍ഷം മഴ ചീറിയെത്താന്‍ ഇനി അധിക ദിവസം വേണ്ട.വേനല്‍മഴ കഴിഞ്ഞ് വരുന്ന കനത്ത കാലവര്‍ഷപ്പെയ്ത്ത് വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. യാത്ര പോകാൻ മഴയെ കാത്തുനിൽക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളുണ്ട് നഗരത്തിൽ.കുടുംബങ്ങളുണ്ട് വിദേശങ്ങളിൽ.വേനലിൽ വെന്തുരുകിയിരിക്കുമ്പോൾ പെയ്തുവീഴുന്നൊരു മഴത്തുള്ളി. അതൊഴുക്കുന്ന ആഹ്ലാദം ചെറുതല്ല.കുട കരുതിയവർപോലും അതു നിവർത്താതെ മനസ്സു നിറയുവോളം മഴ നനയും.മഴ നനഞ്ഞ്, അതിലലിഞ്ഞുള്ള നടത്തം.കേരളത്തിലെ മഴയെ നെഞ്ചോടു ചേർക്കുന്നവരാണ് മലയാളികളെക്കാളും മറുനാട്ടുകാർ.നിലയ്ക്കാതെ പെയ്യുന്ന മഴയും ഒഴുകാതെ പൊങ്ങുന്ന വെള്ളവും നഗരവാസികൾ ഭയപ്പെടുന്നുണ്ടെങ്കിലും…
Read More » -
NEWS
പുനലൂർ: കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയ്ക്ക് തുടക്കം കുറിയ്ക്കപ്പെട്ട സ്ഥലം
കേരളത്തിന്റെയും തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായി കൊല്ലം ജില്ലയിലെ ഒരു മലയോര പട്ടണമാണ് പുനലൂർ.കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയ്ക്ക് തുടക്കം കുറിയ്ക്കപ്പെട്ട സ്ഥലമെന്ന രീതിയിലാണ് പുനലൂർ ശ്രദ്ധേയമാകുന്നത്.പുനലൂര്‍ പേപ്പര്‍ മില്ലായിരുന്നു ആ സ്ഥാപനം. പുനല്‍ എന്നാല്‍ തമിഴില്‍ വെള്ളമെന്നാണ് അര്‍ത്ഥം. ഊര് എന്നാല്‍ നാടെന്നും, ധാരളം വെള്ളമുള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് പുനലൂര്‍ എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. കല്ലടയാറായിരിക്കണം ഈ പേരിന് പിന്നിലുള്ള കാരണം.പശ്ചിമഘട്ടത്തിന്റെ ഒരു കവാടമാണ് പുനലൂർ.പശ്ചിമഘട്ടത്തിന്റെ മടിത്തട്ടെന്നും മറ്റും ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നുണ്ട്.കല്ലടയാറും അതിന് കുറുകെയുള്ള തൂക്കുപാലവുമാണ് പുനലൂരിലെ മറ്റൊരാകര്‍ഷണം. തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയും പുനലൂര്‍ വഴിയായിരുന്നു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള യാത്രാസൗകര്യമൊരുക്കിയത് നിര്‍ണായകമായ ഈ പാതയായിരുന്നു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കൊല്ലത്തുനിന്നും പുനലൂര്‍-ഇടമണ്‍-ഭഗവതിപുരം-ചെങ്കോട്ട വഴിയ്ക്ക് തിരുനെല്‍വേലിവരെ മീറ്റര്‍ ഗേജ് വീതിയില്‍ ഈ പാത നിര്‍മ്മിക്കപ്പെട്ടത്. പ്ലൈവുഡ്, പൈനാപ്പിള്‍, കുരുമുളക്, മരഉരുപ്പടികള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമാണ് പുനലൂര്‍. 1888ല്‍ ബ്രിട്ടീഷുകാരനായ ഒരാളാണ് പുനലൂര്‍ പേപ്പര്‍ മില്‍ സ്ഥാപിച്ചത്, ഈ സ്ഥാപനമാണ് പുനലൂരിന്റെ തലവര മാറ്റിയതെന്ന് പറയാം.…
Read More » -
NEWS
തൃക്കാക്കരയിൽ കോൺഗ്രസിന്റെ അടിവേര് ഇളകുന്നു;കെ വി തോമസിന് പിന്നാലെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു
തൃക്കാക്കര: കെ വി തോമസിന് പിന്നാലെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും പാര്‍ട്ടി വിട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എം ബി മുരളീധരൻ പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ട്.അത് അന്നേ താന്‍ തുറന്നു പറഞ്ഞിരുന്നു.തനിക്കിനി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ താത്പര്യമില്ല.48 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്ബര്യമുള്ള വ്യക്തിയാണ് താന്‍. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നടപടിയായി മാറി.മുതിര്‍ന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് വി.ഡി.സതീശനാണ് തീരുമാനങ്ങളെടുക്കുന്നത്. അതുകൊണ്ട് ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More » -
NEWS
മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച് സഭാധ്യക്ഷൻ
പത്തനംതിട്ട: സാമ്ബത്തിക ക്രമക്കേടുകളെ തുടര്‍ന്ന് മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച് സഭാധ്യക്ഷന്‍.ഡല്‍ഹി ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസിനെയാണ് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സഭയിലെ പ്രധാനപ്പെട്ട പല ശുശ്രൂഷകളില്‍ നിന്നും വിലക്കിയത്. ഡല്‍ഹി ഭദ്രാസനാധിപനെതിരെയുള്ള വിലക്ക് പരസ്യപ്പെടുത്തി വിശ്വാസികള്‍ക്ക് വേണ്ടി മെത്രാപ്പൊലീത്താ പള്ളികളിലേക്ക് പ്രത്യേക കല്‍പ്പനയും അയച്ചു.2016 ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ത്തോമ്മ സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്‍റെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു ഡോ ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്.മാര്‍ സ്തേഫാനോസിന്‍റെ കാലയളവില്‍ ഡല്‍ഹി ദദ്രാസനത്തിലെ നടത്തിപ്പില്‍ പല ക്രമക്കേടുകളും നടന്നതായി മെത്രാപ്പൊലീത്ത നിയമിച്ച കമ്മിഷന്‍ കണ്ടെത്തി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സാമ്ബത്തിക ഇടപാടുകളിലും മാര്‍ സ്തേഫാനോസ് പല തവണ വീഴ്ചകള്‍ വരുത്തിയെന്ന് സഭാ സിനഡിനും ബോധ്യമായി.വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് പല തവണ നല്‍കിയിട്ടും നിലപാടില്‍ മാറ്റമില്ലാതെ മാര്‍ സ്തേഫാനോസ് മുന്നോട്ട് പോയെന്നും മെത്രാപ്പൊലീത്തയുടെ കല്‍പ്പനയില്‍ വ്യക്തമാക്കുന്നു. മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പുമാര്‍ക്ക് തീരുമാനം എടുക്കണമെങ്കില്‍ അതിന് ഭദ്രാസന കൗണ്‍സിലിന്‍റെ അനുമതി കൂടി…
Read More »