മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.കനത്ത മഴയുള്ളപ്പോൾ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രമിക്കുക.
വലിയ വാഹനങ്ങളുടെ തൊട്ട് പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന് ചെളി തെറിച്ച് കാഴ്ചക്ക് പ്രശ്നമുണ്ടാക്കും. അതുകൊണ്ട് വലിയ വാഹനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച് തിരിയുക. അമിതവേഗത മഴക്കാലത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. മഴക്കാലത്ത് റോഡിൽ നാം പ്രതീക്ഷിക്കുന്ന ഗ്രിപ്പ് കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.