Month: May 2022

  • Tech

    ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

    ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഗൂഗിള്‍ (Android 13 beta 2) പ്രഖ്യാപിച്ചു. ഗൂഗിള്‍ ഡെവലപേര്‍സ് കോണ്‍ഫ്രന്‍സായ ഗൂഗിള്‍ ഐഒ 2022 (I/O 2022) യിലാണ് പുതിയ മൊബൈല്‍ ഒഎസ് ബീറ്റ, ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍ എത്തിയേക്കും. പുതിയ ബീറ്റ പതിപ്പുകളില്‍ ചില മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ഉണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കും. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയവയില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ലഭിക്കും. ഔദ്യോഗിക പുറത്തിറങ്ങലിന്‍റെ അവസാന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് 13. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ന്യൂനതകള്‍ കണ്ടെത്താനും, പുതിയ അപ്ഡേഷനുകള്‍ നടത്താനുമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ബീറ്റ പതിപ്പ് ലഭ്യമാക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ…

    Read More »
  • Crime

    ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം; അറുത്തെടുത്ത തല നദിയിലേക്ക് എറിഞ്ഞു, മൃതദേഹം വെട്ടിനുറുക്കി ശുചിമുറിയിൽ

    ചെന്നൈ: ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം. ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയതാണ് പുതിയ വാർത്ത. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ അതി ദാരുണമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. എംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്. രായപുരം ഗ്രേസ് ഗാർഡന് സമീപം ചക്രപാണിയുടെ ഇരുചക്രവാഹനം പൊലീസ് കണ്ടെത്തി. രണ്ടാം സ്ട്രീറ്റിലെ വീടിന് സമീപം മൊബൈൽ ഫോണുണ്ടെന്നും കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിൽ ശുചിമുറിയിൽ നിന്നും കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ചക്രപാണിയുടെ മൃതശരീരം കണ്ടത്തു. മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. പലിശയ്ക്ക് പണം കൊടുക്കുന്ന ചക്രപാണിക്ക് ഇടപാടുകാരിയായ തമീൻ…

    Read More »
  • Crime

    അരുവിക്കരയില്‍ 65-കാരന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: അരുവിക്കരയിൽ 65 കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. കൊച്ച് പ്ലാമൂട് വീട്ടിൽ സുരേന്ദ്രൻപിള്ളയാണ് മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. അച്ഛന്റെ മദ്യപാനത്തെ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേന്ദ്രൻ പിള്ളയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ കഴിഞ്ഞെത്തിയ വൃദ്ധൻ വ്യാഴാഴ്ച വീട്ടിൽ വെച്ച് മരിക്കുകയുംചെയതു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അടിവയറ്റിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തടർന്ന് നടത്തിയ അനേഷണത്തിലാണ് മകൻ സന്തോഷ് അറസ്റ്റിലായത്. മരിച്ച സുരേന്ദ്രൻ പിള്ള മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനെപ്പറ്റി നാട്ടുകാർ മകനോട് പാരതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് വീട്ടിൽ വച്ചുണ്ടായ തർക്കമാണ് മരണകാരണമായ മർദ്ദനത്തിൽ കലാശിച്ചത്. പ്രതി സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Crime

    കൊല്ലത്ത് അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന മകള്‍ക്ക് അച്ഛന്റെ വെട്ടേറ്റ് പരിക്ക്

    കൊല്ലം: പിറവന്തൂരിൽ അമ്മയെ മര്‍ദ്ദിക്കുന്നത് തടയാൻ ചെന്ന പത്താം ക്ലാസ്സുകാരിക്ക് അച്ഛന്‍റെ വെട്ടേറ്റ് കൈക്ക് പരിക്ക്. പെൺകുട്ടി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പുനലൂര്‍ ഡി വൈ എസ്സ് പി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സംഭവം മദ്യപിച്ച് എത്തിയ വിമുക്തഭടന്‍ കൂടി ആയ ബിജു ഭാര്യ വിദ്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് നിന്ന മകള്‍ തടസ്സം പിടിക്കാന്‍ എത്തിപ്പോഴാണ് പെൺകുട്ടിയുടെ ഇടത് കൈപ്പത്തിയില്‍ വെട്ട് കൊണ്ടത്. കുട്ടിയെ ആശുപത്രിയില് എത്തിച്ച് ചികിത്സ നല്‍കി കൈയ്യില്‍ തുന്നലുകള്‍ ഉണ്ട്. തന്നെയും കുട്ടികളെയും ബിജുനിരന്തരം മര്‍ദ്ദിക്കുമെന്ന് വിദ്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബിജുവിന്‍റെ ശല്യം കാരണം കുടുംബം ഇപ്പോള‍ ആത്മഹത്യയുടെ വക്കിളാമന്നും ദിവ്യ പറയുന്നു. ഭര്യയെയും മകളെയും മര്‍ദ്ദിച്ച ശേഷം ബിജു ഒളിവില്‍ പോയി. ബിജു ഉപദ്രവിക്കുന്നു എന്ന് കാണിച്ച് നേരത്തെ പത്തനാപുരം പോലീസല്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലന്നും പുനലൂര്‍ ഡി…

    Read More »
  • Kerala

    ‘കോടിയേരിയുടെ പ്രമേയത്തിനു മുന്നില്‍ പരിഭ്രാന്തനായത് മറന്നോ മാഷേ’ ; കെ.വി.തോമസിനെതിരെ മുന്‍ വിശ്വസ്തന്‍

    കോണ്‍ഗ്രസില്‍ നിന്ന് ഇടതു പാളയത്തിലെത്തിയ കെ.വി.തോമസിനെ പഴയ രാഷ്ട്രീയകാലം ഓര്‍മിപ്പിച്ച് മുന്‍ വിശ്വസ്തന്‍. 2001 മുതല്‍ കെ.വി.തോമസിന്‍റെ വിശ്വസ്തനായിരുന്ന കെ.ബി.ജഗദീഷ് കുമാറിന്‍റെ കുറിപ്പാണ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാവുന്നത്. തോമസ് സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സ്റ്റാഫ് അംഗമായിരുന്നു ജഗദീഷ് കുമാര്‍. ഗോശ്രീ പാലം കൊണ്ടുവന്നപ്പോഴും നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവന്നപ്പോഴും  തോമസിനെതിരെ റിയല്‍ എസ്റ്റേറ്റ് ആരോപണം ഉയര്‍ത്തിയവരാണ് സിപിഎം നേതാക്കള്‍ എന്ന് ജഗദീഷ് സൂചിപ്പിക്കുന്നു. വ്യാജരേഖ കേസില്‍ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോള്‍ കെ.വി.തോമസ് പരിഭ്രാന്തനായി പോയെന്നും മുഖ്യമന്ത്രി എ.കെ.ആന്‍റണിയാണ് തോമസിനെ അന്ന് സംരക്ഷിച്ചതെന്നും ജഗദീഷ് പറയുന്നു. തോമസ് മാഷുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നങ്ങളും ഇല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വികാരത്തിലാണ് കുറിപ്പ് എഴുതിയതെന്നും ജഗദീഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം; പ്രിയ തോമസ് മാഷേ, മനസ്സു വിങ്ങുന്ന വേദനയോടെയാണ്  ഞാനീ കുറിപ്പെഴുതുന്നത്. ഇത്തരമൊരു സാഹചര്യം വേറൊരാൾക്കും ഉണ്ടാവരുതെന്ന പ്രാർത്ഥനയോടെ….…

    Read More »
  • Kerala

    വിദേശത്ത് തൊഴിൽ നേടാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

    കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് (jobs abroad) തൊഴിൽ നേടുന്നതിന് യാത്രാ ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,00,000 രൂപയാണ് ധനസഹായം അനുവദിക്കുക. 20നും 50 നും മദ്ധ്യേ പ്രായവും കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ളവരുമാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ജോയിനിംഗ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 -2562503.

    Read More »
  • India

    വൈദ്യുതി പ്രതിസന്ധി; ഷോക്കടിച്ച് ചെറുകിട വ്യവസായ മേഖല, പ്രതിസന്ധി രൂക്ഷം

    തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതിപ്രതിസന്ധി മൂലം രാജ്യത്തെ  ചെറുകിട ബിസിനസ്സുകൾ തകരുന്നു. വൈദ്യുതിപ്രതിസന്ധി കാരണം ഭൂരിഭാഗം ചെറുകിട വ്യവസായങ്ങൾക്കും ഉത്പാദനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. മറ്റ് വൈദ്യുതി മാർഗങ്ങൾ തേടുന്നത് ചെലവ് ഏകദേശം ഇരട്ടിയാക്കുന്നതിനും ഇടയാക്കുന്നു എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ ആൻഡ് സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് (ഫിസ്‌മെ) സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു. പവർ ബാക്കപ്പുകൾ ഉപയോഗിക്കാമെങ്കിലും താരതമ്യേന ചെലവ് കൂടുതലാണ് ഇതിനെല്ലാം. അതായത് യൂണിറ്റിന് 4–6 രൂപയിൽ നിന്ന് പവർ ബാക്കപ്പിന്റെ കാര്യത്തിൽ വൈദ്യുതി ചെലവ് യൂണിറ്റിന് 12–13 രൂപയായി ഉയരും.വൈദ്യുതി ചെലവ് കുത്തനെ ഉയർന്നതോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവ് ഏപ്രിൽ രണ്ടാം പകുതിയിൽ 4-5% വർദ്ധിച്ചതായി ഫിസ്മെയുടെ മുൻ പ്രസിഡന്റ് അനിമേഷ് സക്സേന പറഞ്ഞു. ഡീസൽ-പവർ ജനറേറ്ററുകളാണ് കൂടുതലും പവർ ബാക്കപ്പുകളായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതാണാ വില വർധനവ് ചെറുകിട വ്യവസായികളുടെ നടുവൊടിക്കുകയാണ്. ഇങ്ങനെ…

    Read More »
  • Crime

    മോൻസൻ മാവുങ്കൽ കേസിൽ മോഹൻലാലിന് ഇഡിയുടെ നോട്ടീസ്

    കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ നടൻ മോഹൻലാലിന് ഇഡിയുടെ (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്. മോൻസൻ്റെ മ്യൂസിത്തിൽ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് ഇഡി സൂപ്പർ താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കം സമൂഹത്തിലെ പ്രമുഖരുമായി മോൻസൻ മാവുങ്കൽ ബന്ധം പുലർത്തിയിരുന്നതായി ഇഡിയും ക്രൈംബ്രാഞ്ചും നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അടക്കമുള്ളവർ മോൻസൻ്റെ വീട്ടിലെത്തിയിരുന്നു. മറ്റൊരു സിനിമാതാരം വഴി മോഹൻലാലിൻ്റെ വീട്ടിൽ മോൻസൻ നേരിട്ടെത്തി സന്ദർശനം നടത്തിയിരുന്നതായും വിവരമുണ്ട്. മോഹൻലാലും മോൻസനും ഒരുമിച്ചു നിൽക്കുന്ന ചിത്രം നേരത്തെ ഇഡി ശേഖരിച്ചിരുന്നു. ആരാണ് മോഹൻലാലിനെ മോൻസൻ്റെ വീട്ടിലേക്ക് കൊണ്ടു പോയത്. എന്തിനാണ് പോയത്, എന്തെങ്കിലും ഇടപാടുകൾ മോഹൻലാലും മോൻസനും തമ്മിലുണ്ടായോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇഡിക്ക് അറിയേണ്ടത്. മോഹൻലാൽ അടക്കമുള്ള സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് മോൻസൻ മാവുങ്കലിൽ നിന്നും…

    Read More »
  • Kerala

    മൂകാംബികയ്ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയോ?

    തിരുവനന്തപുരം: മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വീഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവന്‍ ബീച്ചില്‍ എത്തിയെന്നും രാവിലെ കണ്ടത് അര്‍ദ്ധനഗ്നരായ വിദേശികളെയാമെന്നുമായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളുടെ ഉള്ലടക്കം.  ഇതിന്‍റെ സത്യവസ്ഥ എന്താണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ പറയുന്നത്. ഇത്തരം ഒരു വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് പറയുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റര്‍ തിട്ടപ്പെടുത്തിയും ബസ്സില്‍ സഞ്ചരിച്ച യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചുമാണ് സംഭവത്തിന്‍റെ വാസ്തവം കണ്ടെത്തിയത്. കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്, ഇവിടെ നിന്നും സ്വിഫ്റ്റ് ബസിന് വഴിതെറ്റിയിരുന്നു. തുടര്‍ന്ന്…

    Read More »
  • Crime

    മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജാദ് റിമാന്‍റില്‍

    കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതിയാണ് സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്. ഷഹാനയുടെ മരണത്തില്‍ ഇന്നലെ രാത്രിയാണ് ഭർത്താവ് സജാദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ…

    Read More »
Back to top button
error: