വയനാട് : താമരശ്ശേരി ചുരം ആറാം വളവിന് മുകളില്‍ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.വണ്ടൂര്‍ എളമ്ബാറ ബാബുവിന്റെ മകന്‍ അഭിനവ് (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ ഉച്ചക്കായിരുന്നു അപകടം.ഉരുണ്ടു വന്ന കല്ലിടിച്ച് ബൈക്ക് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ അതുവഴി വന്ന മറ്റു വാഹനത്തിലുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ വൈകുന്നേരത്തോടെയാണ് അഭിനവ് മരി ച്ചത്.