Month: April 2022
-
Kerala
ഇ.പി.ജയരാജൻ എൽ.ഡി.എഫ് കൺവീനർ, പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്റർ, ഡോ.തോമസ് ഐസക്ക് ചിന്ത പത്രാധിപർ
പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ സംഘടനാ ചുമതലകൾ വിഭജിച്ച് സി.പി.എം. ഇടതുമുന്നണി കൺവീനറായി ഇ.പി.ജയരാജനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെയും നിയമിച്ചു. ദേശാഭിമാനി ചീഫ് എഡിറ്ററായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയും ചിന്ത പത്രാധിപരായി ഡോ.തോമസ് ഐസക്കിനെയും നിയമിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കൈരളി ടി.വിയുടെ ചുമതല. പ്രായപരിധിയെ തുടർന്ന് പോളിറ്റ്ബ്യൂറോയിൽ നിന്നും ഒഴിവായി കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ എസ്.രാമചന്ദ്രൻപിള്ളക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നൽകി. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി 11 വർഷം സംഘടനയ്ക്കു പുറത്തുനിന്ന ശേഷമാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്. ഇതിനിടെ പി. ശശിയെ നിയമനത്തെയും ചുമതലാ വിഭജനത്തെ ചൊല്ലി സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ന്നു. ശശിയുടെ നിയമനത്തെ നഖശിഖാന്തം…
Read More » -
Crime
ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിയെക്കൊണ്ട് കാല് നക്കിച്ചു; മർദ്ദിച്ചും അതിക്രമം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിക്ക് നേരെ അതിക്രമം. റായ് ബറേലിയിലാണ് ദളിത് വിദ്യാർത്ഥിയെകൊണ്ട് കാല് നക്കിച്ചത്. മർദ്ദിക്കുകയും കാല് നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം നടന്നത് ഏപ്രിൽ പത്തിന് എന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർഥിയെകൊണ്ടാണ് കാല് നക്കിച്ചത്. സംഭവത്തിൽ മുന്നാക്ക ജാതിയിൽ പെട്ട 7 പേർക്കെതിരെ കേസെടുത്തു. ദളിത് വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്നാണ് ഏഴ് പേർക്കെതിരെ കേസ് എടുത്തത്. രണ്ട് മിനിറ്റ് 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദളിത് വിദ്യാർത്ഥി നിലത്തിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. കൈകൾ ചെവിയിൽ പിടിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ മോട്ടോർസൈക്കിളിൽ ഇരിക്കുന്നുണ്ട്. ദളിത് വിദ്യാർഥി പേടിച്ച് വിറയ്ക്കുമ്പോൾ മറ്റ് പ്രതികൾ ചിരിക്കുന്നതും വീഡിയോയിലുണ്ട്. താക്കൂർ എന്നതിന്റെ സ്പെല്ലിംഗ് തെറ്റിക്കാതെ പറയാനാണ് പ്രതികൾ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥി പറയുമ്പോൾ ഇനി മേലിൽ തെറ്റിച്ച് പറയുമോ എന്ന് പ്രതികൾ ആക്രോശിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ മുന്നാക്കസമുദായമാണ് താക്കൂറുകൾ. വിധവയായ അമ്മയ്ക്കൊപ്പമാണ് ദളിത് വിദ്യാർത്ഥിയുടെ താമസം. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം…
Read More » -
Crime
സൈന്യത്തിൽ സൈബർ സുരക്ഷാ വീഴ്ച; ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തി?
ഡല്‍ഹി: സൈനിക ഉദ്യോഗസ്ഥർക്ക് പങ്കുള്ള സൈബർ സുരക്ഷാ വീഴ്ച രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നാണ് സംശയിക്കുന്നത്. വാട്സാപ് ഗ്രൂപ്പുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്ന് വാർത്താ സ്രോതസുകളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും, രഹസ്യ വിവരങ്ങളുടെ സ്വഭാവവും പുറത്തുവിട്ടിട്ടില്ല.സുരക്ഷാ വീഴ്ചയ്ക്ക് ശത്രു രാജ്യത്തിന്റെ ചാരപ്രവർത്തനവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. സംഭവത്തിൽ ഉന്നത തല അന്വേഷണം പുരോഗമിക്കുകയാണ്.വാർത്ത ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പാകിസ്ഥാന്റെയും ചൈനയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി കഴിഞ്ഞയിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. Cyber security breach by military officials on WhatsApp unearthed, high-level probe underway Read @ANI Story | https://t.co/jo9uFRGgv2#Cybersecuritybreach…
Read More » -
India
വര്‍ക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പില്‍ നിന്നും തീ പടര്‍ന്നു, പൊട്ടിത്തെറി; ടെക്കി യുവതി ഗുരുതരാവസ്ഥയില്‍
അമരാവതി: വര്‍ക്ക് ഫ്രം ഹോം ജോലിക്കിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ് ടോപ്പില്‍ നിന്നും തീ പടര്‍ന്നുപിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ടെക്കിയായ യുവതിക്ക് പൊട്ടിത്തെറിയില്‍ 80 ശതമാനം പൊള്ളലേറ്റു. ആന്ധ്ര സ്വദേശി സുമലതയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ലാപ്ടോപ്പിന്‍റെ ചാർജറിലുണ്ടായ തീപ്പൊരിയെ തുടർന്ന് ബെഡ്ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ മേകവാരിപള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജോലി ചെയ്തുകൊണ്ടിരിക്കെ ചാര്‍ജ്ജറില്‍ നിന്നും തീപടര്‍ന്നുപിടിച്ച് ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് മുറിയിൽ തീ പടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു ആസ്ഥാനമായുള്ള മാജിക് സൊല്യൂഷന്‍ എന്ന കമ്പിനിയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു 23 കാരിയാണ് അപകടത്തില്‍പ്പെട്ടത്. കൊവിഡ് വ്യാപകമായതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സുമലത വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ‘മകൾ പതിവുപോലെ രാവിലെ 8 മണിക്ക് കിടപ്പുമുറിയിൽ നിന്നു തന്നെ ജോലി ആരംഭിച്ചിരുന്നു. അവളുടെ മടിയിലായിരുന്നു ലാപ്ടോപ്പ്. ജോലി തുടരുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോളാണ് തീപടര്‍ന്ന് പിടിച്ചത് കണ്ടത്’-സുമലതയുടെ മാതാപിതാക്കളായ വെങ്കട സുബ്ബ റെഡ്ഡിയും…
Read More » -
മൊബൈല്‍ വഴി ആവശ്യക്കാരെ കണ്ടെത്തും, കാറില്‍ മയക്കുമരുന്ന് വില്‍പ്പന;കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍
കടയ്ക്കല്‍: കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ചിതറ എസ്ഐയും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യതപ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്. സംശയം തോന്നി പൊലീസ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്‍പ്പനയ്ക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു പതിവ്. ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.
Read More » -
Crime
വിമാനത്തിലെത്തി എടിഎം മോഷണം, ഹൈടെക്ക് വിദ്യ; യുപി സ്വദേശികളെ കേരള പൊലീസ് പൊക്കി
കൊല്ലം: സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷ വീഴ്ച മുതലെടുത്ത് പണം തട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൊല്ലത്ത് അറസ്റ്റിലായി. ആഡംബര ജീവിതം നയിക്കാനായി കേരളത്തിലേക്ക് വിമാനത്തിലെത്തിയാണ് രണ്ടംഗ സംഘം പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറയുന്നു. എടിഎം മെഷിനുകളുടെ പ്രവര്‍ത്തനം പ്രത്യേക രീതിയില്‍ അല്പനേരത്തേക്ക് തകരാറിലാക്കിയാണ് പണം മോഷ്ടിക്കുന്നത്. എടിഎം മെഷീനുകളുടെ പ്രവര്‍ത്തനം താത്കാലികമായി കരാറിലാകുമ്പോള്‍ പണം പിന്‍വലിച്ചോ എന്ന് കൃത്യമായി രേഖപ്പെടുത്താന്‍ സെന്‍സര്‍ മെഷിനുകള്‍ക്ക് കഴിയാതെ വരും. ഇത്തരത്തില്‍ ചെറിയ തുകകളാണ് സംഘം ആദ്യം മോഷ്ടിക്കുന്നത്. വലിയ തുകകള്‍ മെഷിനില്‍ നിന്നും നഷ്ടമാകാന്‍ തുടങ്ങിയതോടെയാണ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഷാഡോ പൊലീസ് നടത്തിയ നീക്കത്തിന് ഒടുവിലാണ് യു പി സ്വദേശികളായ ദേവേന്ദ്ര സിങ്ങ്, വികാസ് സിങ്ങ് എന്നിവര്‍ പിടിയിലായത്. കൊല്ലം കടപ്പാക്കടയില്‍ നിന്നും തട്ടിയെടുത്ത് അറുപത്തിഒന്നായിരം രൂപ ഇവരില്‍ നിന്നും കണ്ടെടുത്തു. മോഷ്ടിച്ച തുക ഇവരുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചിടുണ്ട്. തിരുവനന്ത്പുരം ജില്ലയിലെ ചില എടിഎംകളിലും സമാനമായ മോഷണം…
Read More » -
Kerala
കഴിഞ്ഞ തവണത്തെ അതേ ചോദ്യപേപ്പര്‍,കാലിക്കറ്റ് യൂണി.പരീക്ഷ റദ്ദാക്കി,സര്‍വ്വകലാശാലയ്ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: കഴിഞ്ഞ തവണത്തെ അതേ ചോദ്യപേപ്പർ ആവർത്തിച്ച ബിഎസ്സി രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ കാലിക്കറ്റ് സർവ്വകലാശാല റദ്ദാക്കിയതിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അനാസ്ഥ കാണിച്ച അധ്യാപകർക്കെതിരെ നടപടി എടുക്കാതെ പുനപരീക്ഷ നടത്താനുള്ള സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. മാർച്ച് 4 ന് നടത്തിയ റൈറ്റിംഗ് ഫോർ അക്കാദമിക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ തനിയാവർത്തനമായിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കുന്നുമില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. എന്നാൽ പഴയ ചോദ്യപേപ്പർ ആവർത്തിക്കാനുണ്ടായ സാഹചര്യം മനസിലാക്കാനോ കുറ്റക്കാർക്കെതിരെ നടപടി എടുക്കാനോ സർവ്വകലാശാല തയ്യാറായില്ല. പരീക്ഷയെഴുതി ഒരു മാസത്തിന് ശേഷം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സഹോദരി ഭർത്താവിനെതിരായ വാർത്തകൾക്ക് വിലക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. മൂന്നാഴ്ചത്തെക്കാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. കേസ് സിബിഐയ്ക്ക് സാഹചര്യമില്ലെന്നും ഉത്തരവിലുണ്ട്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനാക്കേസിലും ക്രൈംബ്രാഞ്ചിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സുഹൃത്തുക്കളായ ശരതും ബൈജു ചെങ്ങമനാടും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. കളളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ തളളിയത്. നിലവിലെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് കേസിന് കാരണമെന്ന ദിലീപീന്‍റെ…
Read More » -
Kerala
കെ വി തോമസിന്റെ മറുപടി ലഭിച്ചു’; വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ
ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസിൽ മറുപടി ലഭിച്ചെന്ന് താരിഖ് അൻവർ. ആൻ്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ ചേരുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ വി തോമസിനെതിരെ സസ്പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ തുടർന്നാണ് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി കെ വി തോമസിനോട് നിര്‍ദ്ദേശിച്ചിരുന്നു. കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്നാണ് അച്ചടക്ക സമിതി വിലയിരുത്തുന്നത്. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി…
Read More » -
Kerala
സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന; തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രി സഭായോഗം നിരക്ക് വര്‍ധനവില്‍ തീരുമാനം എടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്‌സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. എന്നാല്‍, വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തുന്നത്. മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ബസുടമകളുടെ…
Read More »