Month: April 2022
-
NEWS
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി
പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി.പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലാണ് സംഭവം.ബസിന്റെ ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടി കെഎസ്‌ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരിക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.ബസിന്റെ ജനല്‍ പാളി നീക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു.ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങള്‍ കാട്ടി പെണ്‍കുട്ടി കെഎസ്‌ആര്‍ടിസി വിജിലന്‍സിന് ഇമെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാന്‍ നല്‍കിയ മറുപടി.പിജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.കെഎസ്‌ആര്‍ടിസിയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെ…
Read More » -
NEWS
കെഎസ്‌ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട്‍: സിഗ്നൽ തെറ്റിച്ച് വന്ന കെഎസ്‌ആര്ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു.കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു.കെഎസ്‌ആര്‍ടിസി ബസ് സിഗ്നല്‍ തെറ്റിച്ചാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Read More » -
NEWS
കശുവണ്ടി ശേഖരിക്കാൻ പോലീസുകാർ; പുതിയ ഉത്തരവ് പുറത്തിറക്കി
കണ്ണൂർ: കശുവണ്ടി ശേഖരിക്കാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും പോലീസുകാരെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി.ആദ്യത്തെ ഉത്തരവ് വിവാദമായതോടെയാണ് അത് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയത്.കെഎപി ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലെ കശുവണ്ടികള്‍ താഴെവീണു നശിച്ചുപോകുന്ന പശ്ചാത്തലത്തിലാണ് ഇവ ശേഖരിക്കുന്നതിനായി മൂന്നു പോലീസുകാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. കെഎപി നാലാം ബറ്റാലിയന്റേ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കശുമാവുകളില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതു സംബന്ധിച്ച് 4 തവണ ലേലം നടത്തി. എന്നാല്‍ ആരും തന്നെ ലേലം കൊള്ളുന്നതിനു തയ്യാറാകുന്നില്ല. നിലവില്‍ പാകമായ കശുവണ്ടികള്‍ നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്.ആയതിനാല്‍ താഴെ വീഴുന്ന കശുവണ്ടികള്‍ നശിച്ചുപോകുന്നതിനു മുന്‍പ് ശേഖരിക്കുന്നതിനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുന്നതിനും സേനാംഗങ്ങളെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളെയും രണ്ട് ഹവില്‍ദാര്‍മാരെയും ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശേഖരിക്കുന്ന കശുവണ്ടികളുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തി എല്ലാ ആഴ്ചകളിലും അസിസ്റ്റന്റ് കമാണ്ടന്റിനെ അറിയിക്കണമെന്നുമായിരുന്നു ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നത്. അതേസമയം കശുവണ്ടി പെറുക്കാന്‍ പോലീസ് സേനാംഗങ്ങളെ ചുമതലപ്പെടുത്തിയുള്ള…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്;5 സിഐമാരുടെ നേതൃത്വത്തിൽ അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൂടുതൽ വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്.ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊര്‍ജം ചെറുതല്ല.കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ച് സി ഐമാരുടെ മേല്‍നോട്ടത്തിലുള്ള സംഘത്തിന് നല്‍കി കഴിഞ്ഞു.ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പരിശോധിക്കാനുള്ളത്.ഇത് ശ്രമകരമായ ദൗത്യം തന്നെയാണ്.ഇത് പൂര്‍ത്തീയാവുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ഉടന്‍ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറെയും ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും.ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്.അതേസമയം കേസില്‍ അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാകു…
Read More » -
Kerala
ബാലികയെ 3 വർഷം തുടർച്ചയായി പീഡിപ്പിച്ച 21 കാരന് ജീവിതാവസാനം വരെ ജയിൽ
തളിപ്പറമ്പ്: പോക്സോ കേസിൽ 21 വയസ്സുകാരനെ ജീവപര്യന്തവും പത്ത് വർഷം കഠിന തടവും 1,75,000 രൂപ പിഴയും. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ് അടക്കമുള്ള ശിക്ഷ നൽകിയത്. പെണ്‍കുട്ടിയെ മൂന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെ നിരന്തരം കഠിനമായ രീതിയില്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കുട്ടി അംഗനവാടിയില്‍ പഠിക്കുമ്പോള്‍ തന്നെ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. അമ്മമ്മയുടെയും പിതാവിന്റെയും സംരക്ഷണയില്‍ കഴിയവെയാണ് പ്രതി കുട്ടിയെ 3 വര്‍ഷത്തോളം പീഡിപ്പിച്ചത്. കുട്ടിയുടെയും പ്രതിയുടെയും വീട്ടില്‍ വെച്ചായിരുന്നു പീഡനം. കേസിന്റെ വിചാരണ സമയത്ത് പിതാവ് കൂറുമാറിയിട്ടും കുട്ടിയുടെയും അധ്യാപകരുടെയും ഔദ്യോഗിക സാക്ഷികളുടെയും മാത്രം മൊഴികളുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസുകളുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ വിധി പുറപ്പെടുവിച്ചത്. 2015 ലായിരുന്നു പെണ്‍കുട്ടി ഈ വിവരം സ്‌കൂളില്‍ അധ്യാപികയോട് വെളിപ്പെടുത്തിയത്. അന്നത്തെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും എന്നും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാനും ഏപ്രിൽ 19 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും…
Read More » -
Kerala
കെ.എസ്. ഇ.ബി സമരം: മന്ത്രിയുടെ ചര്‍ച്ച ഇന്ന്
കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായുള്ള ചര്‍ച്ച ഇന്ന്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. നേതാക്കളുടെ സ്ഥലം മാറ്റം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല. വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അതേ സമയം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൻറെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെൻറ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിൻറെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്മെനറ് കാണുന്നു.
Read More » -
Crime
കാവ്യ മാധവന്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും കാവ്യ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും അന്വേഷണം വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം. സായി ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലവും നിർണായകമാണ്. വധഗൂഡാലോചനാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി…
Read More » -
NEWS
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. ആകെ മരണം 9,072 ആയി. നിലവിൽ 4,240 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ് 23, മദീന 19, മക്ക 18, ത്വാഇഫ് 13, ദമ്മാം ഒമ്പത്, അബഹ അഞ്ച്, ജിസാൻ നാല്
Read More » -
Kerala
സംസ്ഥാനത്ത് 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു
സംസ്ഥാനത്ത് 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിലാണ് നടപടി. സംസ്ഥാനത്ത് 329 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യം പിടികൂടി നശിപ്പിച്ചത്. മൊത്തം 374 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 171 സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോര്‍ജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി. ഉണ്ണികൃഷ്ണന്‍ നായര്‍, ജേക്കബ് തോമസ്, പി. ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Read More »