CrimeNEWS

മൊബൈല്‍ വഴി ആവശ്യക്കാരെ കണ്ടെത്തും, കാറില്‍ മയക്കുമരുന്ന് വില്‍പ്പന;കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍

കടയ്ക്കല്‍: കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ചിതറ എസ്ഐയും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യതപ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്.

സംശയം തോന്നി പൊലീസ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്‍പ്പനയ്ക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു പതിവ്.

ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.

Back to top button
error: