Month: April 2022

  • Crime

    കുറുകേയിട്ട പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമം; ലോറിയിലിടിച്ച് ഇറങ്ങിയോടി മറ്റൊരു കാറില്‍ കടന്ന കഞ്ചാവുകടത്ത് സംഘത്തെ പോലീസ് സാഹസികമായി പിടികൂടി

    തൃശൂര്‍: അപകടത്തില്‍പ്പെട്ട കാര്‍ ഉപേക്ഷിച്ച് അകമ്പടിവാഹനത്തില്‍ രക്ഷപ്പെട്ട കഞ്ചാവുകടത്ത് സംഘത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിടികൂടി. വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു വടിവാള്‍ കണ്ടെത്തിയതിനേത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു കോട്ടയം സ്വദേശികളായ നിഖില്‍, അലക്‌സ്, അതിരമ്പുഴ സ്വദേശി ലിബിന്‍, കൂട്ടാളികളായ ബിബിന്‍, നിക്കോളാസ് എന്നിവര്‍ പിടിയിലായത്. പാലക്കാട്ടെ കൊലപാതകങ്ങളില്‍ പങ്കെടുത്തവരാണു രക്ഷപ്പെട്ടതെന്ന അഭ്യൂഹവുമുണ്ടായതോടെ ജാഗരൂകരായ പോലീസ്, സംസ്ഥാനപാതയില്‍ ചൊവ്വൂര്‍ ഇറക്കത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45-നു വാഹനം കുറുകേയിട്ടാണു പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. വാഹനത്തില്‍നിന്നു മാരകായുധങ്ങളും സ്വര്‍ണവും പണവും കഞ്ചാവും കണ്ടെടുത്തു. അഞ്ച് പോലീസ് സംഘങ്ങളാണു തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ മിനിലോറിയിലിടിച്ച് കേടായ കാറാണു വഴിയരികില്‍ ഉപേക്ഷിച്ച് യാത്രികര്‍ മുങ്ങിയത്. കാര്‍ പരിശോധിച്ചപ്പോള്‍ വടിവാള്‍ കണ്ടെത്തി. നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ട കെ.എല്‍. 27 എഫ് 7646 വെള്ള ഇക്കോ സ്‌പോര്‍ട്ട് കാര്‍ ചേര്‍പ്പ് മേഖലയില്‍ കറങ്ങുന്നതായി വിവരം ലഭിച്ചു. തെരച്ചിലിന്റെ ഭാഗമായി…

    Read More »
  • NEWS

    ആരാണ് ആറാട്ടുമുണ്ടൻ ?

    പ്രതിയോഗികളെ കളിയാക്കി വിളിക്കാൻ രാഷ്ട്രീയക്കാർ സ്ഥിരം ഉപയോഗിക്കാറുള്ള ഒരു പേരാണ് ആറാട്ടുമുണ്ടൻ. മലയാളത്തിൽ മുണ്ടൻ എന്നാൽ കുറിയവൻ ( പൊക്കം കുറഞ്ഞവൻ ) എന്നൊക്കെ അർത്ഥം.പൊക്കമില്ലാത്ത മനുഷ്യരെ വിളിച്ച് അധിക്ഷേപിക്കാന്‍ ഇന്നും ഉപയോഗിക്കുന തെറിപ്പദമാണ് മുണ്ടന്‍.ഏയ് ഓട്ടോ എന്ന ചിത്രത്തിൽ പൊക്കം കുറഞ്ഞ ശ്രീനിവാസനെ വിളിക്കുന്ന ഇരട്ടപ്പേര് തന്നെ മുണ്ടൻ തമ്പി എന്നാണ്. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ടിന് തിരുവിതാംകൂർ രാജാവ് അകമ്പടി സേവിക്കാറുണ്ട്. ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്ന ആറാട്ട് ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുക്കും.ഘോഷയാത്രയിൽ പങ്കെടുക്കുന്ന രാജാവിനെ ദൃഷ്ടിദോഷത്തിൽ നിന്ന് രക്ഷപെടുത്തുന്നതിനായി ഒരു പൊക്കം കുറഞ്ഞയാളെ ഘോഷയാത്രയ്ക്ക് മുമ്പിൽ ഉൾപ്പെടുത്തും.ഇയാളെയാണ് ആറാട്ട് മുണ്ടൻ എന്ന് വിളിച്ചിരുന്നത്.നിരവധി ആളുകൾ ‌പ‌ങ്കെടുക്കുന്ന ഘോഷയാത്രയ്ക്കിടെ രാജാവിന്റെ തേ‌ജസ് കണ്ട് ആരെങ്കിലും കണ്ണുവച്ചാലോ എന്ന് ഭയന്നാണ് ആറാട്ടു മുണ്ടന്മാരെ ഘോഷയാത്രയ്ക്ക് മുമ്പിൽ ഉൾപ്പെടുത്തുന്നത്.പിന്നീട് തിരുവിതാംകൂറിലും , കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും ഒരു പ്രയോഗമായി ഈ ആറാട്ടുമുണ്ടൻ മാറി.ഒരിക്കൽ എ.കെ. ആന്റണിക്കെതിരേ വി. എസ്. അച്യുതാനന്ദൻ…

    Read More »
  • Kerala

    പോലീസിനെ ഭരിക്കാനുളള നിയോഗം ഇനി പി. ശശിക്ക്; വി.എസ്. പക്ഷത്തിന് വലിയ തിരിച്ചടി

    തിരുവനന്തപുരം: ആഭ്യന്തര വകുപ്പിലെ വീഴ്ചകളില്‍ പരിഹാരം കാണാനാണു പാര്‍ട്ടി പ്രധാനമായും പി.ശശിയെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പോലീസിനെ ഭരിക്കാനുളള നിയോഗം പി.ശശിയെ കൂടുതല്‍ കരുത്തനാക്കുകയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി ശശിയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വഴി തുറന്നത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ ഇടപെടലുകള്‍ ”സൂപ്പര്‍ മുഖ്യമന്ത്രി”യെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിലൊരാളാണ് ശശി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് ശശിയായിരുന്നു. െലെംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ക്ഷമയോടുള്ള കാത്തിരുപ്പായിരുന്നു പി.ശശിയുടെത്. പെരുമാറ്റദൂഷ്യ ആരോപണത്തെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കപ്പെട്ട ശശി സി.പി.എം. പോഷക സംഘടനയായ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ നേതാവായാണ് വീണ്ടും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. സംഘടനയുടെ ജില്ലാ ഭാരവാഹിയായി മാറിയ ശശിക്ക് പാര്‍ട്ടി അംഗത്വവും തിരിച്ചു ലഭിച്ചു.…

    Read More »
  • Crime

    ബസിന്റെ ജനല്‍ച്ചില്ല് നീക്കാന്‍ സഹായം തേടിയ യുവതിയെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് പരാതി. വിജിലന്‍സ് ഓഫീസര്‍ക്ക് ഇ-മെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും െവെകിട്ട് അഞ്ചിന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന സൂപ്പര്‍ ഡീലക്‌സ് ബസിലെ ഡ്രൈവര്‍മാരില്‍ ഒരാളായ ചിറ്റാര്‍ സ്വദേശിക്കെതിരേയാണ് കോട്ടയം സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 16 ന് പുലര്‍ച്ചെ രണ്ടിന് കൃഷ്ണഗിരിയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പറയുന്നു. ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ യുവതി പി.ജിക്ക് പഠിക്കുകയാണ്. വിഷുവിനോട് അനുബന്ധിച്ച് കോട്ടയത്തെ വീട്ടില്‍ വന്ന ശേഷം 15 ന് െവെകിട്ടുള്ള ബംഗളൂരു ബസില്‍ മടങ്ങുമ്പോഴാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു. ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഡ്രൈവറുടെ സഹായം തേടുകയായിരുന്നു. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഡ്രൈവര്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ ഭയന്നുപോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ്…

    Read More »
  • NEWS

    ആദ്യം ഉറങ്ങുന്ന പാപ്പാന് കാവൽ നിന്നു, പിന്നെ സംഭവിച്ചത് !

    ആനയും പാപ്പാനും തമ്മിലുള്ള നിരവധി സ്നേഹ ബന്ധത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.ഒരു ആനയ്ക്ക് തന്റെ പാപ്പാൻ എപ്പോഴും പ്രിയപ്പെട്ടവനാണ്.ആനയുടെ എല്ലാ കാര്യങ്ങളും നോക്കി സ്വന്തം മക്കളെപ്പോലെ ആനയെ കൊണ്ടു നടക്കുന്നവരാണ് പാപ്പാന്മാർ. ആനയ്ക്ക് മദം ഇളകുമ്പോൾ പോലും ചില പാപ്പാന്മാർ അവരെ ഉപദ്രവിക്കാൻ വിഷമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.മദപ്പാട് ഇളകുമ്പോൾ അറിയാതെ പാപ്പാനെ ഉപദ്രവിക്കുകയും ചിലപ്പോൾ പാപ്പാൻ മരിച്ചു പോകുകയും ചെയ്യുമ്പോൾ പിന്നീട് അതോർത്ത് ജീവിതകാലം മുഴുവൻ കണ്ണീർ ഒഴുക്കുന്ന ആനകളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്.ഇതിൽ സത്യം എത്രത്തോളം ഉണ്ട് എന്നുള്ളത് നമുക്ക് അറിയില്ല.എന്നിരുന്നാലും ആനകൾക്ക് പാപ്പാനോടുള്ള സ്നേഹം വളരെയധികമാണ് എന്നുള്ളതിന് സംശയമില്ല.അത്തരത്തിലൊരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് പത്തനംതിട്ടയിൽ നിന്നും പുറത്തു വരുന്നത്. മലയാലപ്പുഴ രാജൻ എന്ന ആനയുടെയും അവന്റെ പാപ്പാനായ മണികണ്ഠന്റെയും കഥയാണ് ഇത്. ക്ഷീണം കാരണം ആനയ്ക്ക് അരികിൽ കിടന്ന് മണികണ്ഠൻ ഉറങ്ങി.ഏതാണ്ട് ഒരു മണിക്കൂറോളം ആന മണികണ്ഠനെ നോക്കി അടുത്തുതന്നെ നിന്നു.ശേഷം ഉറങ്ങുന്ന മണികണ്ഠനെ…

    Read More »
  • Crime

    കണ്ണൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി

    കണ്ണൂര്‍: കണ്ണൂര്‍ പാനൂർ കുനുമ്മലിൽ നിന്ന് നാല് നാടന്‍ ബോംബുകള്‍ (Bombs) കണ്ടെത്തി. അബ്ദുൾ സമദ് എന്നയാളുടെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയിൽ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. ഒഴിഞ്ഞ ഐസ്ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്ത് നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും പാനൂർ പൊലീസ് കണ്ടെത്തി.

    Read More »
  • Kerala

    രാഹുലിനെതിരായ പി.ജെ.കുര്യൻ്റെ പ്രസ്താവന ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ

    തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെയുള്ള പി ജെ കുര്യന്റെ പ്രസ്താവന ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ്. ഹൈക്കമാൻഡാണ് ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കെ വി തോമസിനോട് ഒരു തെറ്റായ വാക്കും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ മോശമായി പറഞ്ഞത് കൊണ്ടാണ് താൻ സിപിഎം സമ്മേളനത്തിൽ പോയതെന്നായിരുന്നു തോമസിന്റെ പ്രസ്താവന. 35 ലക്ഷം പേരെ അംഗങ്ങളായി ചേർത്തു. ഇതിൽ 13 ലക്ഷം പേർ ഡിജിറ്റൽ വഴി ചേർത്തതാണെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനുള്ള വേദി കെപിസിസിയിൽ നിലവിൽ വന്നു. നിയമസഹായവേദി ചെയർമാനായി അഡ്വ വി എസ് ചന്ദ്രശേഖരൻ ചുമതലയേറ്റു. കെപിസിസി പ്രസിഡന്റിന്റെ സന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റത്. രാഷ്ട്രീയകേസുകളിൽ ഉൾപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സഹായം നൽകുമെന്ന് കെ. സുധാകരൻ അറിയിച്ചു.

    Read More »
  • Kerala

    വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രദേശവാസികളെ അറിയിക്കുന്ന സംവിധാനം വിപുലമാക്കുന്നു; കാട്ടാന മാത്രമല്ല, പുലിയും കടുവയും ഇറങ്ങിയാലും ഇനി അറിയും

    തൊടുപുഴ: വന്യമൃഗങ്ങളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തി വനംവകുപ്പ്. കാട്ടാന ഇറങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഇതുവരെ സംവിധാനത്തിലൂടെ നല്‍കിയിരുന്നത്. എന്നാല്‍, പുലി, കടുവ എന്നിവ ഇറങ്ങുന്ന അവസരങ്ങളിലും സന്ദേശം നല്‍കിത്തുടങ്ങി. മേഖലയില്‍ ഇവയുടെ സാന്നിധ്യവും ശല്യവും കൂടിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തിയത്. മുന്നറിയിപ്പ് സംവിധാനം വിജയമാണെന്ന് വനംവകുപ്പ് അറിയിച്ചു. വാട്‌സ് ആപ്പ്, ടെക്‌സ്റ്റ് മെസേജ് എന്നിവ വഴിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി രണ്ട് വര്‍ഷം മുന്‍പാണ് മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചത്. മൂന്നാര്‍ െവെല്‍ഡ് െലെഫ് ഡിവിഷനാണ് പദ്ധതി തയാറാക്കിയത്. വന്യമൃഗങ്ങള്‍ ഇറങ്ങിയതായി അറിവു ലഭിച്ചാല്‍ ഓരോ വന മേഖലയിലുമുള്ള വാച്ചര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ആര്‍.ആര്‍.ടിയുടെയുടേയും ജനജാഗ്രതാ സമിതിയുടേയും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ സന്ദേശം െകെമാറും. ടെക്‌സ്റ്റ് മെസേജും നല്‍കും. ഇതിലൂടെ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെടാതെ ജനങ്ങള്‍ക്ക് ശ്രദ്ധിക്കാനാകും. പദ്ധതി ആരംഭിച്ചതിനു ശേഷം തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കു…

    Read More »
  • Crime

    ലഹരി ഉപയോഗത്തിനും നിര്‍മാണത്തിനുമായി പ്രത്യേക കേന്ദ്രങ്ങള്‍; ഇടുക്കിയില്‍ ലഹരി ഉപയോഗവും കടത്തും വ്യാപകം

    ഇടുക്കി: ജില്ലയില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നതായി കണക്കുകള്‍. ചാരായം, വ്യാജ മദ്യം, കഞ്ചാവ് എന്നിവക്ക് പുറമേ എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാംപുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാരക മയക്ക് മരുന്നുകളുമായി ബന്ധപ്പെട്ട കേസുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇതില്‍ തന്നെ വിദ്യാര്‍ഥികളും യുവതികളും ഉള്‍പ്പെടുന്നുവെന്ന് എക്‌െസെസ് വകുപ്പധികൃതര്‍ പറയുന്നു. ലഹരി ഉപയോഗത്തിനും നിര്‍മാണത്തിനുമായി പ്രത്യേക കേന്ദ്രങ്ങള്‍ വരെ ജില്ലയില്‍ സജീവമായുണ്ട്. വാഹനങ്ങളിലുള്ള ലഹരിക്കടത്തും അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് എക്‌െസെസ് സംഘത്തിന്റെ നേതൃത്വത്തില്‍ പിടികൂടുന്ന കേസുകളുടേയും അറസ്റ്റിലാകുന്ന പ്രതികളുടേയും എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 17 വരെ ജില്ലയില്‍ എക്‌െസെസ് നടത്തിയ പരിശോധനകളില്‍ പിടികൂടിയത്: കോട – 1,340 ലിറ്റര്‍, സ്പിരിറ്റ് – 280 ലിറ്റര്‍, വ്യാജമദ്യം – 39.5 ലിറ്റര്‍, ചാരായം – 17 ലിറ്റര്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം – 435 ലിറ്റര്‍, കഞ്ചാവ് -11…

    Read More »
  • NEWS

    കുങ്കുമപ്പൂ പാലിലിട്ട് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം കിട്ടുമോ?

      ✍ഗർഭിണി കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം കിട്ടുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. എന്താണ് സത്യം. തുടർന്ന് വായിക്കാം… ഒരു സ്ത്രീ ഗർഭിണിയായാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അവളുടെ ഭക്ഷണം, വ്യായാമ രീതികൾ, ഉറക്കം എന്ന് തുടങ്ങി എല്ലാ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഭംഗിയും നിറവുമൊക്കെ കാര്യമായ ഒരു വിഷയം തന്നെയാണ് പലർക്കും.   ഒരു ഗർഭിണി വീട്ടിലുണ്ടെങ്കിൽ അമ്മയും മുത്തശ്ശിയുമൊക്കെ കുങ്കുമപ്പൂ അന്വേഷിച്ചിറങ്ങും. എന്തിനാണത്? ഗർഭിണിയായ സ്ത്രീ കുങ്കുമപ്പൂ (Saffron/Kesar) കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല നിറം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. നല്ല വെളുത്ത നിറമുള്ള കുഞ്ഞിനെ ലഭിക്കണമെങ്കിൽ ഗർഭിണി പാലിൽ കുങ്കുമപ്പൂ ചേർത്ത് കഴിക്കണമെന്നാണ് പലരും പറയാറ്. ഗർഭിണിയുടെ ഉദരത്തിലുള്ള കുഞ്ഞ് ഭൂമിയിലേയ്ക്ക് എത്തുന്ന സമയത്ത് തന്നെ നല്ല വെളുത്ത നിറത്തോടു കൂടിയാകണം എന്ന ചിന്താഗതി മാത്രമാണ് ഗർഭിണിക്കുള്ള…

    Read More »
Back to top button
error: