NEWS

നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ ദാരിദ്ര്യം കൂടിയതായി ലോകബാങ്ക് റിപ്പോർട്ട്

ന്യൂഡല്‍ഹി: 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ നഗരമേഖലയിലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നതായി ലോകബാങ്ക് പഠനം.ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന നിരക്ക് നഗരമേഖലയെ അപേക്ഷിച്ച്‌ കൂടുതലാണെന്നും  റിപ്പോർട്ടിലുണ്ട്. നഗരങ്ങളിലെ ദാരിദ്ര്യ നിരക്ക് 2016ല്‍ വര്‍ധിച്ചത് 2 ശതമാനമാണ്. നോട്ട് നിരോധനത്തിന് ശേഷം കുത്തനെയാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്.

2016 നവംബര്‍ ആറിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്.കേന്ദ്ര നടപടി ഒറ്റരാത്രി കൊണ്ട് 86 ശതമാനം ഇന്ത്യന്‍ രൂപയുടെ നിയമസാധുതയില്ലാതാവുകയും രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ ഏതാണ്ട് നിലക്കുകയും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 2015-2016 കാലയളവിലെ 8.0 ശതമാനം എന്ന രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് 2018-19 കാലയളവില്‍ 6.8 ശതമാനമായി താഴ്ന്നിരുന്നു.

Back to top button
error: