NEWS

പത്താം ക്ലാസ് പാസ്സായവർക്ക് വ്യോമസേനയിൽ ജോലി നേടാം

ന്യൂഡൽഹി :വ്യോമസേനയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, കാര്‍പെന്റര്‍, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.ഉദ്യോഗാര്‍ഥികള്‍ക്ക് indianairforce.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. 2022 ഏപ്രില്‍ 27 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.
പത്താം ക്ലാസ് പാസായവര്‍ക്ക് മള്‍ട്ടി ടാസ്‌കിംഗ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാം. കാര്‍പെന്റര്‍ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യതയോ തതുല്യമായ യോഗ്യതയോ വേണം. കുക്ക് തസ്തികകളില്‍ കാറ്ററിങ്ങില്‍ സര്‍ട്ടിഫിക്കറ്റും വേണം. 12-ാം ക്ലാസ് പാസായവര്‍ക്ക് ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ 30 w/pm ഉം ഇംഗ്ലീഷില്‍ 35 w/pm ഉംമാണ് വേണ്ട അടിസ്ഥാന വേഗത.
18 നും 25 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം . ഒബിസി വിഭാഗത്തിന് 18 മുതല്‍ 28 വയസ്സും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 18 മുതല്‍ 30 വയസ്സുവരെയുമാണ് നിലവിലെ പ്രായ പരിധി.

Back to top button
error: