NEWS

കേരളത്തിന്റെ അടുത്ത ഗവര്‍ണ്ണർ തമിഴ്‌നാട്ടിലെ ബിജെപി നേതാവോ ?

കേരളത്തിന്റെ അടുത്ത ഗവര്‍ണ്ണറായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്‌ രാജയെത്തുമെന്ന് അഭ്യൂഹം.തമിഴ്‌നാട്ടിലെ ബിജെപി അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലാണ് രാജ അടുത്ത കേരളാ ഗവര്‍ണ്ണറാകുമെന്ന സൂചനകളുള്ളത്.പല ഗ്രൂപ്പുകളിലും ഗവര്‍ണറാകുന്ന രാജയ്ക്ക് ആശംസാ സന്ദേശം നിറയുകയാണ്.

ബി.​ജെ.​പി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ  എച്ച് രാജ മു​ൻപ്​ കേ​ര​ള ബി.​ജെ.​പി ഘ​ട​ക​ത്തി​െൻറ സം​ഘ​ട​ന ചു​മ​ത​ല​യും വഹിച്ചിട്ടുള്ള ആളാണ്.തമിഴ്നാട്ടിലെ കാ​ര​ക്കു​ടി​ സ്വദേശിയായ ഇദ്ദേഹം ബജെപി കേ​ന്ദ്ര – സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​യ കോ​ടി​ക​ളു​ടെ ഫണ്ട് മുക്കിയതായി നേരത്തെ ആരോപണം നേരിട്ടിരുന്നു.

 

Signature-ad

അതേസമയം നിലവിലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൂടുതല്‍ വലിയ ഉത്തരവാദിത്തം കിട്ടുമെന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നുണ്ട്.പിണറായി സര്‍ക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്.സ്ഥിരമായി ഡല്‍ഹിയില്‍ തമ്ബടിച്ച്‌ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉന്നത ബിജെപി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയാകുമെന്ന് ബിജെപി ഉന്നതവൃത്തങ്ങളും സൂചനകള്‍ നല്‍കുന്നു.

Back to top button
error: