രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്. ഗംഗാഖേദ്കര്‍. ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. എല്‍ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതിനാല്‍ നാലാം തരംഗത്തിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ബിഎ.2 വേരിയന്റാണ് ഇപ്പോഴും വ്യാപിക്കുന്നത്. ലോക്ക്ഡൗണിനുശേഷം സ്കൂളുകളും കോളജുകളും തുറന്നതിനാല്‍ ആളുകള്‍ സമൂഹികമായി സജീവമായതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ മാസ്ക് ഉപയോഗം ഒഴിവാക്കിയതും ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമായെന്നും ഗംഗാഖേദ്കര്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.