NEWS

സ്കൂള്‍ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

നോയിഡ: സ്കൂള്‍ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. ഗാസിയാബാദ് മോദിനഗര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനുരാഗ് മെഹ്റയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.സ്‌കൂളിലേക്ക് പോകുന്നതിനിടയിൽ ബസിന്റെ ജനലിലൂടെ അനുരാഗ് പുറത്തേക്ക് നോക്കിയപ്പോള്‍ തല തൂണില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അതേ വഹനത്തിൽ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.

Back to top button
error: