NEWS

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

പാലക്കാട്: ജില്ലയില്‍ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്നാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാവുന്ന സാഹചര്യം അല്ല ജില്ലയില്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നീട്ടുന്നത്.ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല.ജില്ലയിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Back to top button
error: