NEWS

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഒരു ഡോക്ടറെയും കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം കൊണ്ട് ഒരു ഡോക്ടറെയും കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി.ആരോ​ഗ്യ പ്രശ്നങ്ങളെല്ലാം മാറി രോ​ഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

 ചികിത്സയിലിരിക്കെ തന്റെ ഭർത്താവ് മരിച്ചത് ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് ആരോപിച്ച്‌ ദില്ലിയിലെ ഒരു വീട്ടമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോളായിരുന്നു ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം.

 

Signature-ad

 

എന്നാൽ ബഞ്ച് ഇത് തള്ളുകയായിരുന്നു.ഒരു രോഗിയുടെ ജീവനും ഗ്യാരന്റി നൽകാൻ ലോകത്ത് ഒരു ഡോക്ടർക്കും സാധിക്കില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

Back to top button
error: