മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് വീണ്ടും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിംഗ് മേക്കറാണെന്നാണ് ജയരാജന്റെ പ്രശംസ.
ലീഗിനെ എൽഡിഎഫ് മുന്നണിയിലേക്ക് ക്ഷണിച്ച തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അടവ് നയം എൽഡിഎഫ് സ്വീകരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം മുന്നണി വിപുലീകരണം ചർച്ചയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം വ്യക്തമാക്കി.
മുന്നണി മാറ്റം ആലോചനയിലില്ലെന്ന് മുസ്ലീം ലീഗും അറിയിച്ചു. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും കെപിഎ മജീദ് പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് പാര്‍ട്ടി വളരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിനെ എൽഡിഎഫ് മുന്നണിയിലേക്ക് ഇ.പി. ജയരാജൻ ക്ഷണിച്ച പശ്ചാത്തലത്തിലാണ് പ്രതികരണങ്ങൾ.