KeralaNEWS

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വം: ധാര്‍മികതയുടെ പേരില്‍ തന്നെ ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. അക്കാദമി ചെയർമാനായ രഞ്ജിത്തിനും സെക്രട്ടറിക്കും നൽകിയ ഇ-മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസിന്‍റെ ആവശ്യം.

എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദി അറിയിക്കുന്നതായി ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു. വിവിധ സിനിമകളുടെ ഭാഗമായി താൻ പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങൾ അയക്കുന്നുണ്ട്.

Signature-ad

അതിനാൽ താൻ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണയരീതി ധാർമികമായി ശരിയല്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. താൻ അക്കാദമിയിൽ അംഗമായതിന്‍റെ പേരിൽ അവരുടെ കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കപ്പെടുന്നതിൽ നിന്ന് തള്ളിപ്പോകാൻ പാടില്ലെന്നും ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു.

Back to top button
error: