KeralaNEWS

സിൽവർ ലൈൻ കല്ലിടൽ: പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ

തിരുവനന്തപുരം: സിൽവർ ലൈൻ സർവെയുമായി ബന്ധപ്പെട്ട കല്ലിടലിൽ പൊലീസ് നടപടി ശരിയായില്ലന്ന് സിപിഐ. കെ റയിൽ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരൻ ചവിട്ടിയത് ശരിയായില്ല. ഈ നടപടി സംസ്ഥാന സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാൻ. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു.

കെ റെയിൽ പ്രധിഷേധക്കാർക്ക് നേരെ തിരുവന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

Back to top button
error: