Month: April 2022
-
Kerala
നടിയെ ആക്രമിച്ച കേസന്വേഷണം ശക്തമായി മുന്നോട്ട് പോകും; എഡിജിപി എസ്. ശ്രീജിത്ത്
നടിയെ ആക്രമിച്ച കേസന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്നും, തന്‍റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നും എഡിജിപി എസ്. ശ്രീജിത്ത്. തുടരന്വേഷണം പ്രഖ്യാപിച്ചത് സർക്കാരാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. താൻ മാറുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. ഇക്കാര്യത്തിലെ അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡബ്യുസിസിയുടെ ആശങ്ക പരിഹരിക്കപ്പെടും. തുടരന്വേഷണത്തിൽ ഡബ്യുസിസിക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Read More » -
India
കുട്ടികള്‍ക്കായി മൂന്ന് കോവിഡ് വാക്‌സീനുകള്‍ക്ക് അടിയന്തര ഉപയോഗാനുമതി
ഡല്‍ഹി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ നൽകാം. അഞ്ച് വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സ് നൽകാനാണ് അനുമതി. 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി നൽകാനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയത്.
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും അഭിപ്രായപ്പെട്ടു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രേഖ. ദിലീപിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിൻ്റെ ഫോണിൽ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നൽകി. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിച്ചു. കോടതിയിൽ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാൻ അറിയാം. രഹസ്യ രേഖ ചേർന്നിട്ട് ഉണ്ടെങ്കിൽ അതിനായി വ്യക്തമായ തെളിവുകൾ ഹാജരാക്കണം. ഇപ്പോൾ…
Read More » -
Kerala
കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും ശുപാർശ
ഡല്‍ഹി: പാർട്ടി അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുടേത് ആണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനുംം അച്ചടക്ക സമിതി ശുപാർശ ചെയ്തു. അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. കെ വി തോമസിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ…
Read More » -
Business
വിലക്ക് നീക്കി; പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും എച്ച്ഡിഎഫ്സി ബാങ്കിനെ വിലക്കികൊണ്ട് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കിയതോടെ പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് തയ്യാറെടുക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വലിയ പങ്കാളിത്തമുണ്ടായിരുന്ന എച്ച്ഡിഎഫ്സി ബാങ്കിനെ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, പേമെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ തകരാര്‍ മൂലം, പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും ആര്‍ബിഐ വിലക്കിയിരുന്നു. 2021 ഓഗസ്റ്റില്‍ വിലക്ക് ഭാഗികമായും ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ണമായും ആര്‍ബിഐ നീക്കി. ബാങ്ക് ശക്തവും സുരക്ഷതവുമായ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനുള്ള വിവധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ തുടര്‍ച്ചയായി പുരോഗതി വിലയിരുത്താനും വരുന്ന പാദങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിനു കീഴില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കാനും ബാങ്ക് സജ്ജമായി കഴിഞ്ഞെന്നും ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസന്‍ വൈദ്യനാഥന്‍ പറഞ്ഞു. 2021-22 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ മൊത്തം 234 ദശലക്ഷം സന്ദര്‍ശനങ്ങളാണ് ലഭിച്ചത്. പ്രതിമാസം ശരാശരി 29 ദശലക്ഷം ഉപഭോക്താക്കളാണ്…
Read More » -
Business
ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍
ന്യൂഡല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍. സ്പോര്‍ട്സ് ഫൂട് വെയര്‍ കമ്പനിയാണ് കാമ്പസ് ആക്ടീവ് വെയര്‍. ഓഹരി ഒന്നിന് 292 രൂപ വീതം മൊത്തം 14,325,000 ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് നല്‍കി. ഇതിലൂടെ 418.29 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫിഡിലിറ്റി ഫണ്ടുകള്‍, നോമുറ, സൊസൈറ്റി ജനറല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പിടിഇ എന്നിവര്‍ കമ്പനിയുടെ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, മോത്തിലാല്‍ ഓസ്വാള്‍ എംഎഫ്, ഡിഎസ്പി എംഎഫ്, നിപ്പണ്‍ ഇന്ത്യ എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് എന്നിവയും ആങ്കര്‍ റൗണ്ടില്‍ പങ്കെടുത്തു. പ്രമോട്ടര്‍മാരുടേയും നിലവിലുള്ള ഓഹരി ഉടമകളുടേയും പക്കലുള്ള 4,79,50,000…
Read More » -
Business
എല്‍ഐസി ഐപിഒ തീയതി പ്രഖ്യാപിച്ചു; മേയ് 4 മുതല്‍ 9 വരെ
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പന (ഐപിഒ) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐപിഒ കഴിയുന്നതോടെ എല്‍ഐസി ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐപിഒ വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്. പൊതുമേഖല ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 65,000 കോടി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതില്‍ വലിയ ഭാഗം എല്‍ഐസി ഐപിഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,531 കോടിയാണ് വിവിധ ഓഹരി വില്‍പനയിലൂടെ കേന്ദ്രം സമാഹരിച്ചത്.
Read More » -
Business
ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി അഞ്ചാം സ്ഥാനത്ത്
ന്യൂയോര്‍ക്ക്: ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. 59കാരനായ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യണ്‍ യുസ് ഡോളറായി ഉയര്‍ന്നപ്പോള്‍ വാറന്‍ ബഫറ്റിന്റെ ആസ്തി 121.7 ബില്യണ്‍ യുസ് ഡോളറാണ്. ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി ഗൗതം അദാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയെക്കാള്‍ 19 ബില്യണ്‍ ഡോളര്‍ അധിക സമ്പത്തുണ്ട് അദാനിക്ക്. സ്‌പേസ് എക്‌സ്-ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് (269.8 ബില്യണ്‍ ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (170.2 ബില്യണ്‍ ഡോളര്‍), ഫ്രഞ്ച് കോടീശ്വരന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് (167.9 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (130.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 104.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
Read More » -
Kerala
കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല: ഗതാഗതമന്ത്രി
കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അധികസർവ്വീസ് നടത്തിയാൽ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ഒരു വാര്‍ത്ത ചാനലിന്റെ പരിപാടിക്കിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സർവ്വീസ് വർധിപ്പിക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 8 വരെയുമാണ് കെഎസ്ആർടിസിക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടിയും,പരമാവധി 4 മണിക്കൂര്‍ വരെ അലവന്‍സ് നല്‍കിയുമാണ് ഈ സമയങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതിനാല്‍ 350 ബസ്സുകളോളം പ്രതിദിനം സര്‍വ്വീസ് മുടങ്ങുന്ന സാഹചര്യമാണുള്ളത്.ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി യൂണിയനുകളുടെ സജീവ പരിഗണനക്ക് വച്ചിരിക്കുന്നത്. കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. സര്‍വീസ് മേഖലയെന്നത് കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.…
Read More » -
Business
സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞ് പവന് 38,760 രൂപയില്‍ എത്തി. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 103.5 ഡോളറാണ് ബാരലിന് വില. ഇന്ന് ഡോളര്‍ വില 76.59 രൂപയാണ്.
Read More »