KeralaNEWS

ഏകപക്ഷീയമായി വില വർധിപ്പിക്കാനുളള തീരുമാനത്തെ എതിർക്കും: കെ എൻ ബാലഗോപാൽ

നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് കേരളം.
പപ്പടം, ശർക്കര അടക്കമുളള സാധനങ്ങളുടെ വിലയാണ് വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ച വിലയാണ് ഇപ്പോൾ കൂട്ടാൻ ഒരുങ്ങുന്നത്. മിക്ക സാധനങ്ങളുടെയും വില 18 ശതമാനത്തിൽ നിന്ന് 28 ശതമാനം ആയി ഉയരും.

ഏകപക്ഷീയമായി വില വർധിപ്പിക്കാനുളള തീരുമാനത്തെ എതിർക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ  വ്യക്തമാക്കി. വില വർധനവിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ഏതിർപ്പുമായി കേരളം  രംഗത്തെത്തിയത്.

Signature-ad

നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനുളള ജിഎസ്ടി കൗൺിസിലിന്‍റെ  തീരുമാനത്തിനെതിരെയാണ് കേരളം രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും എതിർക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: