മണി ചെയിന്‍ മോഡൽ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കമ്പനി പ്രമോട്ടര്‍മാരായ രണ്ടുപേരാണ് കൊച്ചിയില്‍ പിടിയിലായത്.
ബെന്സന്, ജോഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. 2019ല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരിലാണ് ആളുകളുടെ പക്കല്‍ നിന്നും പണം സ്വീകരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് തട്ടിയെടുത്തത്. പണം ബിറ്റ് കൊയിനിലേക്ക് മാറ്റിയെന്ന് പ്രതികള്‍ പറഞ്ഞു. തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
സ്വീഡന് സ്വദേശിയാണ് കമ്പനിയുടമയെന്ന് പ്രതികള്‍ മൊഴി നല്കി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.