Month: April 2022

  • Crime

    പോക്സോ കേസ്: 72കാരന് 65 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

    എട്ടു വയസുകാരിയെ ലൈംഗിക അതിക്രമത്തിന്‌ ഇരയാക്കിയ കേസിൽ പ്രതിയായ 72കാരന് 65 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. മുളഞ്ഞൂർ പഞ്ഞാകൊട്ടിൽ വീട്ടിൽ അപ്പുവിനെയാണ്‌ പട്ടാമ്പി പോക്‌സോ ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി ശിക്ഷിച്ചത്‌. 2020 ഡിസംബർ 26നാണ്‌ സംഭവം നടന്നത്‌. കുട്ടിയുടെ ബന്ധുവായ വൃദ്ധൻ തന്റെ വീട്ടിലെ അടുക്കളയിൽ വച്ചാണ്‌ അതിക്രമം നടത്തിയത്‌. ഒറ്റപ്പാലം പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്‌ഐ എസ്‌ അനീഷ്, സിഐമാരായ എം സുജിത്, ജയേഷ് ബാലൻ എന്നിവരാണ്. പട്ടാമ്പി പോക്‌സോ ഫാസ്‌റ്റ്‌ ട്രാക്ക്‌ ജഡ്‌ജി സതീഷ് കുമാർ വിധി പറഞ്ഞ കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.<span;>പിഴ സംഖ്യ അതിജീവിതക്ക് നൽകണം. കൂടാതെ പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് ഉചിതമായ നഷ്ട പരിഹാരം നൽകാനും കോടതി ഉത്തരവായി. മൂന്ന്‌ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി. 

    Read More »
  • Kerala

    വാഹനപരിശോധനക്കിടെ എസ്.ഐക്ക് മർദ്ദനം

    കുന്നംകുളം: വാഹനപരിശോധനയ്ക്കിടെ എരുമപ്പെട്ടി എസ്.ഐക്ക് മർദ്ദനമേറ്റു. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അനുരാജിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ എസ്.ഐയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ച യുവാവിനോട് ഫോൺ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ യുവാവ് ഇത് നിരസിക്കുകയും പൊലീസുമായി തട്ടിക്കയറുകയുമുണ്ടായി. തുടർന്ന് യുവാവിനെ വാഹനത്തിൽ കയറ്റുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ഷോൾഡറിന് ഗുരുതരമായി പരിക്കേറ്റതെന്നാണ് അറിയാൻ കഴിഞ്ഞത്.

    Read More »
  • NEWS

    മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

    ന്യൂഡൽഹി: മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം(USCIRF).അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, എരിത്രിയ, ഇറാന്‍, നൈജീരിയ, നോര്‍ത്ത് കൊറിയ, പാകിസ്താന്‍, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെയും സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. മതം സ്വാതന്ത്ര്യം ഇന്ത്യയിൽ ഗണ്യമായി വഷളാകുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ പോലീസ് സംവിധാനങ്ങളുടെ പരാജയം കാരണം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം ഇന്ത്യയിൽ വര്‍ധിക്കുകയാണ്.സ്വന്തം പൗരന്മാരെ പോലും രാജ്യത്തിന് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു..വന്‍ തോതിലുള്ള വിദ്വേഷ പ്രസംഗങ്ങളും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളുമാണ് ഇന്ത്യയിൽ നടക്കുന്നത്. ആരാധനാലയങ്ങൾ പോലും ആക്രമിക്കപ്പെടുന്നുവെന്നും സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Kerala

    നിരത്തുകളിൽ പിടഞ്ഞു മരിക്കുന്നത് എണ്ണമറ്റ നിരപരാധികൾ, അശ്രദ്ധയും അമിതവേഗതയും കൊണ്ട് വീഥികളെ ചോരപ്പുഴയാക്കി മാറ്റുന്ന മനോവൈകൃതക്കാരെ പൂട്ടാൻ നിയമത്തിനു കഴിയില്ലേ…?

    വൈക്കം തലയോലപ്പറമ്പില്‍ ബൈക്ക് അപകടത്തിൽ എസ്.ഐ മരിച്ചത് ഇന്നലെ രാത്രിയാണ്. ഡ്യട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും- പൊതിപാലത്തിനും സമീപം ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. കോട്ടയ്ക്കൽ ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രിൻ മരണപ്പെട്ടതും ഇന്നലെ തന്നെ. പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് രാത്രി എട്ടോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: സമീറ. മക്കൾ: ഷംലാജ്, ഷാൻഷ, എറണാകുളം…

    Read More »
  • NEWS

    ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതം; കേരളം അടക്കം വില കുറയ്ക്കണം: നരേന്ദ്ര മോദി

    ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദിയുടെ വിമർശനം.  തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല.ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

    Read More »
  • Business

    ട്വിറ്ററിനെ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നിതിന്‍ ഗഡ്കരി

    ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത ടെസ്ല സിഇഒ  ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് ശരിയല്ലെന്നും നിതിന്‍ ഗഡ്കരി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ ഷോപ്പ് തുടങ്ങാനും കാറുകള്‍ നിര്‍മ്മിക്കാനും വില്‍പ്പനയും കയറ്റുമതിയും നടത്താനും ഇലോണ്‍ മസ്‌കിനെ ക്ഷണിക്കുന്നതായി ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും ടെസ്ല ഇതുവരെ വലിയ ഉത്സാഹം പ്രകടിപ്പിച്ചിട്ടില്ല. നികുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ടെസ്ല ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. താരിഫ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഇലോണ്‍ മസ്‌ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.

    Read More »
  • Crime

    പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ്

    യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ്. എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​നി​സാ​മു​ദ്ദീ​ന്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. അ​റ​സ്റ്റ് ഉ​റ​പ്പാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​ത്. സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ലോ​ഭി​പ്പി​ച്ച് എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ൽ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. ഏ​പ്രി​ൽ 22-നാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വി​നെ​തി​രേ ബ​ലാ​ത്സം​ഗം, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു. ഇ​തി​നി​ടെ സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഇ​തി​നി​ടെ​യാ​ണ് താ​നാ​ണ് ഇ​ര​യെ​ന്നും വ്യ​ക്ത​മാ​ക്കി പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് ബോ​ധ​പൂ​ർ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ മാ​ത്രം പേ​ടി​ച്ചാ​ല്‍ മ​തി​യെ​ന്നും ഇ​തി​ല്‍ ഇ​ര ശ​രി​ക്കും താ​നാ​ണെ​ന്നും വി​ജ​യ് ബാ​ബു ലൈ​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ കു​ടും​ബ​വും സ്‌​നേ​ഹി​ക്കു​ന്ന​വ​രും ദു:​ഖം അ​നു​ഭ​വി​ക്കു​മ്പോ​ള്‍ എ​തി​ര്‍ ക​ക്ഷി…

    Read More »
  • Business

    അബുദാബിയിലെ രാസവസ്തു നിര്‍മാണ പ്രോജക്ടില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

    അബുദാബിയിലെ റുവായിസില്‍ ആരംഭിക്കുന്ന രാസവസ്തു നിര്‍മാണ പ്രോജക്ടില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അബുദാബി കെമിക്കല്‍സ് ഡെറിവേറ്റീവ്സ് കമ്പനി ആര്‍ എസ് സിയുമായി ഇതു സംബന്ധിച്ച ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്റ് റിലയന്‍സ് ഒപ്പ് വെച്ചു. ഏകദേശം 2 ബില്യണ്‍ ഡോളറായിരിക്കും റിലയന്‍സ് പ്രോജക്ടിനായി നിക്ഷേപിക്കുക. വ്യാവസായിക രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ക്ലോര്‍-ആല്‍ക്കലി, എഥിലിന്‍ ഡൈക്ലോറൈഡ് , പോളിവിനൈല്‍ ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാവും ഇരു കമ്പനികളും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുക. അലൂമിനിയം ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കോസ്റ്റിക് സോഡയുടെ പ്രധാന നിര്‍മാണ വസ്തുവാണ് ക്ലോര്‍-ആല്‍ക്കലി. പൈപ്പുകളും കേബിളുകളും മറ്റും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പിവിസി ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമാണ് എഥിലിന്‍ ഡൈക്ലോറൈഡ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും യുഎഇയും ചേര്‍ന്ന് ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ റിലയന്‍സിന്റെ പുതിയ സംരംഭത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രാഥമിക മേഖലയിലാണ് യുഎഇ രാസ വ്യവസായങ്ങളെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നത്തുന്നതും റിലയന്‍സ് പരിഗണിക്കുന്നുണ്ട്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ…

    Read More »
  • Business

    നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായം 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയായി

    ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ഷാടിസ്ഥാനത്തില്‍ 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 317.94 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ മൊത്തം വരുമാനം 16,054.94 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ഇത് 19,191.32 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനവും നാലാം പാദത്തില്‍ 14,289.66 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2020-21ല്‍ ഇത് 12,868.01 കോടി രൂപയായിരുന്നു. എന്നാല്‍ 2021-22ല്‍ മുഴുവന്‍ വര്‍ഷ അറ്റാദായം 1,208 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,360 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 1,208 കോടി രൂപയായിരുന്നു. കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയതിനാല്‍ തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപക്ഷേിച്ച് 11 ശതമാനം ഇടിവുണ്ടായി. കോവിഡ് രണ്ടാം…

    Read More »
  • Business

    എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെ

    എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ആണ് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഐപിഒ തുറക്കുമെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐപിഒ യിലൂടെ 3.5 ശതമാനം ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ച 5 ശതമാനത്തേക്കാള്‍ കുറവാണ്. പ്രാരംഭ പബ്ലിക് ഓഫറിന്റെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഐപിഒ ഇഷ്യൂ വിലയില്‍ ഓഹരിയൊന്നിന് 60 രൂപ കിഴിവ് ലഭിക്കും. റീറ്റെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവ് ലഭിക്കും. ഐപിഒയുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍…

    Read More »
Back to top button
error: