Month: April 2022
-
Kerala
സിൽവർ ലൈൻ: പ്രതിപക്ഷ നേതാവുമായി സംവാദത്തിന് സർക്കാരിനെ വെല്ലുവിളിച്ച് സണ്ണി ജോസഫ് എംഎൽഎ
തിരുവനന്തപുരം: ലോട്ടറി വിവാദം ഉണ്ടായ സമയത്ത് ധനമന്ത്രി തോമസ് ഐസക് ചെയ്തതു പോലെ കെ റെയിലിൽ സംവാദത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന് സണ്ണി ജോസഫ് എംഎൽഎ. പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരംഗവും അല്ലെങ്കിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന എൽഡിഎഫ് പ്രതിനിധിയും തമ്മിലുള്ള തത്സമയ ചർച്ച മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാനുള്ള സുവർണ്ണ അവസരമാകും അത്. ഇപ്പോഴത്തെ ചർച്ച പ്രഹസനവും ഏകപക്ഷീയവുമാണെന്നും സണ്ണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സിൽവർലൈനിൽ കെ റെയിലിൻറെ സംവാദത്തിന് ബദലായി മെയ് നാലിന് സംവാദം ഒരുക്കാൻ ജനകീയ പ്രതിരോധസമിതി തീരുമാനിച്ചു. കെ റെയിൽ സംവാദത്തിൽ നിന്നും പിന്മാറിയ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ കാരണം പറയാതെ ഒഴിവാക്കിയ ജോസഫ് സി മാത്യുവും ബദൽ സംവാദത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും സംവാദത്തിലേക്ക് ക്ഷണിക്കും. അതിനിടെ എതിർപാനലിൽ അവശേഷിക്കുന്ന ആർവിജി മേനോനെ നിലനിർത്തി നാളെ സംവാദം നടത്താനാണ് കെ റെയിൽ…
Read More » -
NEWS
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങളുടെ നികുതി ഒഴിവാക്കി
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു.ഈ വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.
Read More » -
NEWS
ഈടില്ലാതെ വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും 1.5 ലക്ഷം രൂപ വരെ വായ്പ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും കാനറ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്ബത്തിക പ്രയാസങ്ങള്‍ മൂലം കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കാത്ത സാഹചര്യം ഇതോടെ പൂര്‍ണമായും ഒഴിവാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി.നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍മേഖലയില്‍ അധികനൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടര്‍ന്നുള്ള ആറുമാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.
Read More » -
Kerala
ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം: രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ
ഡല്‍ഹി: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ. സിപിഎം രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേഹം വിവാദത്തോട് പ്രതികരിച്ചു. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരും. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സർക്കാരാണ്. ഇത്തരം നിലപാടുകൾ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് സിപിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ ഭീകരമായ തകർച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തർക്കം പോലും കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയുടെ ഉദാഹരണമാണ്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ആന്റണി ഇത്രനാളും ദില്ലിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു.
Read More » -
Kerala
പ്രധാനമന്ത്രിക്ക് മറുപടിയുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; ”കേരളം ഇന്ധന നികുതി കൂട്ടിയിട്ട് 6 വര്‍ഷം, കേന്ദ്രം സെസും സര്‍ചാര്‍ജും കുറയ്ക്കണം”
തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും തെറ്റിദ്ധരണയുണ്ടാക്കുന്ന പ്രസ്താവനയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം. എന്നാൽ സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ തിരിച്ചടിച്ചു. കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചതെന്നും കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
Read More » -
NEWS
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടുന്ന സംഘം സജീവം
ഫേസ്ബുക്ക് അക്കൗണ്ടുകൾ അനധികൃതമായും കൃത്രിമമായും പുനഃസൃഷ്ടിച്ചു പണം തട്ടുന്ന സംഘം കേരളത്തിൽ സജീവം.ഇതിനായി നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും പ്രൊഫൈൽ പിക്ചറുമാണ് ഉപയോഗപ്പെടുത്തുന്നത്. അതിനു ശേഷം ആൾമാറാട്ടം നടത്തി സൃഷ്ടിച്ച ഫേസ്ബുക്ക് അക്കൗണ്ടിൻ്റെ പേരിൽ അവർ നിങ്ങളുടെ സുഹൃത്തുക്കൾക്ക് തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കും.പലരും ഈ റിക്വസ്റ്റുകൾ സ്വീകരിക്കും.ഇങ്ങനെ നിർമ്മിച്ച വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് കുതന്ത്രങ്ങളിലൂടെ പണം തട്ടിയെടുക്കലാണ് പിന്നീട് ഇവരുടെ പണി.ഇങ്ങനെ ആരെങ്കിലും നിങ്ങളുടെ പേരിൽ പണമോ മറ്റോ ആരോടെങ്കിലും ആവശ്യപ്പെട്ടതായി അറിഞ്ഞാൽ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കേണ്ടതാണ്.അതേപോലെ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പുലർത്താൻ സുഹൃത്തുക്കളെ അറിയിക്കുകയും വേണം.
Read More » -
India
ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലോചിതമായി മതത്തെ ഗുരു പരിഷ്കരിച്ചു. വർക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ വികസന നയം ഗുരുചിന്തയുടെ ഭാഗമാണെന്ന് പറഞ്ഞ മോദി ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. കാലത്തിനു മുൻപേ സഞ്ചരിച്ച ദീർഘദർശിയായിരുന്നു ഗുരു. ഗുരുദർശനങ്ങൾ പൂർണമായി ഉൾക്കൊണ്ടാൽ ഭാരതം അജയ്യമാകുമെന്നും മോദി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ സങ്കൽപത്തിൽ രൂപമെടുത്ത മതമഹാപാഠശാലായ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലി, ശിവഗിരി തീർഥാടന നവതി എന്നിവയുടെ ഒരു വർഷം നീളുന്ന ആഘോഷം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമിമാരും ഭാരവാഹികളും സന്നിഹിതരായിരുന്നു. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്.
Read More » -
NEWS
സമോസ ഉണ്ടാക്കുന്നത് ടൊയ്‌ലറ്റില്‍, ഷവർമ തയാറാക്കാനുള്ള ഇറച്ചിയിൽ എലികൾ; ഹോട്ടലുകൾ പൂട്ടിച്ച് സൗദിഅധികൃതര്‍
സ്വാദിഷ്ടമായ ഇന്ത്യൻ പലഹാരമാണ് സമോസ, എങ്കിലും മറ്റ് ചില രാജ്യങ്ങളിലും സമോസ ഇഷ്ട പലഹാരമാണ്. പല ദേശങ്ങളിൽ ഇത് പല പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥലത്തിനും അനുസരിച്ച് ഇതിന്റെ രുചിയും, ഘടകങ്ങളും വ്യത്യസ്തമായി കാണപ്പെടുന്നു സൗദി അറേബ്യയിലെ ഒരു പ്രമുഖ ഹോട്ടലിൽ 30 വര്‍ഷത്തിലേറെയായി സമോസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പാകം ചെയ്തിരുന്നത് ടോയ്‌ലെറ്റില്‍ വച്ചായിരുന്നു. ഒടുവിൽ സംഗതി വെളിച്ചത്തായതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. ജിദ്ദയിലെ ഒരു പ്രശസ്ത ഹോട്ടലാണ് സൗദി അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ പലഹാരങ്ങൾ കൂടാതെ ഉച്ച ഭക്ഷണവും പാചകം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളാണ് പാചകത്തിന് ഉപയോഗിച്ചതെന്നും തെളിഞ്ഞു. ആരോഗ്യ നിബന്ധനകൾ പാലിക്കാതെയും ഹെൽത്ത് കാർഡ് കൂടാതെയും ഔദ്യോഗിക നിയമങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്നും സംഘം കണ്ടെത്തി. ലഘുകടികള്‍ക്കൊപ്പം ഉച്ച…
Read More » -
NEWS
ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെയുള്ള സംഘം പിടിയിൽ
കൊച്ചി: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെയുള്ള സംഘം ഇന്‍ഫോ പാര്‍ക്ക് പൊലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും പിടിയിലായി. ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്ബലം സ്വദേശി റിസ്വാന്‍(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23), ആലപ്പുഴ ചേര്‍ത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22), തേക്കുമുറി, പുളിയന്നൂര്‍ സ്വദേശി അനന്തു(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി അഖില്‍(24), തൃശൂര്‍ ചാവക്കാട് പിള്ളക്കാട് സ്വദേശി അന്‍സാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി കാര്‍ത്തിക(26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെടുത്തു.ഹാഷിഷ് ഓയില്‍ ചെറിയ കുപ്പി ഒന്നിന് 1,500 മുതല്‍ 3,000 രൂപവരെയാണ് ഇവര്‍ ഈടാക്കയിരുന്നത്. ആദ്യമായി വാങ്ങുന്നവര്‍ക്ക് 3,000 രൂപയും സ്ഥിരമായി വാങ്ങുന്നവര്‍ 1,500 – 2,000 എന്നീ നിരക്കുകളിലായിരുന്നു വില്‍പ്പന.പൊലീസ് ഇവരുടെ ഫ്ലാറ്റിലെത്തുമ്ബോള്‍ യുവതിയടക്കം എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്.അതേസമയം ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന പ്രധാന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളില്‍ നിന്നും മയക്കുമരുന്നു വാങ്ങുന്നരില്‍ ഭൂരിഭാഗവും…
Read More » -
NEWS
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സമരം ഏതു പേരിലായാലും അവശ്യ സർവ്വീസ് പരിപാലന നിയമ പ്രകാരം തടയേണ്ടതാണെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ സമരത്തിനെതിരെ അരുൺ ജോസ് ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം, അസോസിയേഷൻ ഏതു പേരിലും നടത്തുന്ന സമരം സർക്കാർ കേരള അവശ്യ സർവ്വീസ് പരിപാലന നിയമ പ്രകാരം തടയേണ്ടതാണെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി മാനേജ്മെന്റ് സ്വീകരിക്കേണ്ടതാണെന്നും, ഉത്തരവായി.ബോർഡും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ സർക്കാരിന് മധ്യസ്ഥത വഹിയ്ക്കാമെന്നും പൊതുജന നന്മ ലാക്കാക്കി സമാധാനപരമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് പണിമുടക്കി സമരം ചെയ്യുവാൻ അവകാശമില്ലെന്ന മുൻ വിധി ഉദ്ധരിച്ച കോടതി തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശം എടുത്തു പറയുകയും ചെയ്തു. വൈദ്യുതി വിതരണം അവശ്യ സേവനമാണെന്നും, സംസ്ഥാനത്ത് ആ സേവനം ലഭ്യമാക്കുന്നതിന് ബോർഡ് അല്ലാതെ മറ്റ് ഏജൻസികളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജോലിയിൽ നിന്നും വിട്ടുനിൽക്കുക വഴി വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നവർ സമൂഹത്തിന്റെ സാധാരണ ജീവിതമാണ് തകിടം മറിയ്ക്കുന്നതെന്നും, ആയത്…
Read More »