ന്യൂഡൽഹി: മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം(USCIRF).അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, എരിത്രിയ, ഇറാന്‍, നൈജീരിയ, നോര്‍ത്ത് കൊറിയ, പാകിസ്താന്‍, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെയും സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്.
മതം സ്വാതന്ത്ര്യം ഇന്ത്യയിൽ ഗണ്യമായി വഷളാകുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ പോലീസ് സംവിധാനങ്ങളുടെ പരാജയം കാരണം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം ഇന്ത്യയിൽ വര്‍ധിക്കുകയാണ്.സ്വന്തം പൗരന്മാരെ പോലും രാജ്യത്തിന് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു..വന്‍ തോതിലുള്ള വിദ്വേഷ പ്രസംഗങ്ങളും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളുമാണ് ഇന്ത്യയിൽ നടക്കുന്നത്. ആരാധനാലയങ്ങൾ പോലും ആക്രമിക്കപ്പെടുന്നുവെന്നും സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.