NEWS

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടുന്ന സംഘം സജീവം

ഫേസ്ബുക്ക് അക്കൗണ്ടുകൾ അനധികൃതമായും കൃത്രിമമായും പുനഃസൃഷ്ടിച്ചു പണം തട്ടുന്ന സംഘം കേരളത്തിൽ സജീവം.ഇതിനായി നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും പ്രൊഫൈൽ പിക്ചറുമാണ് ഉപയോഗപ്പെടുത്തുന്നത്.
അതിനു ശേഷം ആൾമാറാട്ടം നടത്തി സൃഷ്ടിച്ച ഫേസ്ബുക്ക് അക്കൗണ്ടിൻ്റെ പേരിൽ അവർ നിങ്ങളുടെ സുഹൃത്തുക്കൾക്ക് തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കും.പലരും ഈ റിക്വസ്റ്റുകൾ സ്വീകരിക്കും.ഇങ്ങനെ നിർമ്മിച്ച വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് കുതന്ത്രങ്ങളിലൂടെ പണം തട്ടിയെടുക്കലാണ് പിന്നീട് ഇവരുടെ പണി.ഇങ്ങനെ ആരെങ്കിലും നിങ്ങളുടെ പേരിൽ പണമോ മറ്റോ ആരോടെങ്കിലും ആവശ്യപ്പെട്ടതായി അറിഞ്ഞാൽ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കേണ്ടതാണ്.അതേപോലെ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പുലർത്താൻ സുഹൃത്തുക്കളെ അറിയിക്കുകയും വേണം.

Back to top button
error: