തമിഴ്നാടിന് നല്‍കാനുള്ള കുടിശ്ശിക ഉടൻ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ നിന്നുള്ള കുടിശ്ശിക 20,860.40 കോടി രൂപയാണെന്നും അതില്‍ ജി.എസ്.ടി നഷ്ടപരിഹാരം 13,504.74 കോടി രൂപയാണെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു.
കൊവിഡ് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍, നിലവില്‍ കൊവിഡ് സാഹചര്യം സാധാരണനിലയില്‍ ആയിട്ടും തമിഴ്‌നാട് ‘കടുത്ത സാമ്ബത്തിക സമ്മര്‍ദ്ദം’ അഭിമുഖീകരിക്കുകയാണ്.തരാനുള്ള കുടിശ്ശികയില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാര കുടിശ്ശികയാണ് ഏറ്റവും ഉയര്‍ന്നതതെന്നും അദ്ദേഹം പറഞ്ഞു.
.