NEWS

സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു

ആലപ്പുഴ: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു.ആലപ്പുഴ വെണ്‍മണി പുന്തലയിലാണ് സംഭവം നടന്നത്.

ശനിയാഴ്ച വൈകുന്നേരം കായംകുളം എംഎല്‍എ യു പ്രതിഭയാണ് യോഗം ഉദ്ഘാടനം ചെയ്തത്.യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങി കഴിഞ്ഞാണ് വേദി തകര്‍ക്കപ്പെട്ടത്.കസേരകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ച നിലയിലായിരുന്നു.സില്‍വര്‍ ലൈന്‍ പാതയോടുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് വേദി തകര്‍ക്കലിന് പിന്നിലെന്ന് പ്രചരണമുണ്ടായെങ്കിലും യു.പ്രതിഭ എംഎൽഎയെ യോഗത്തിൽ പങ്കെടുപ്പിച്ചതാണ് അക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന.ഏറെക്കാലമായി പാർട്ടി പ്രവർത്തകരുമായി ഉടക്കി നിൽക്കുന്ന സമീപനമായിരുന്നു എംഎൽഎയുടേത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: