NEWS

കുടുംബാംഗത്തിന്റെ ജാതി സര്‍ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ഒരു കുടുംബാംഗത്തിന്റെ ജാതി സര്‍ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് മുംബൈ ഹൈക്കോടതി.ഇന്‍ഡ്യയിലെ ഭൂരിഭാഗം കുടുംബങ്ങളും പുരുഷ ദായക്രമ കുടുംബ മാതൃകയാണ് പിന്തുടരുന്നതെന്നും അതിനാല്‍ എല്ലാ അംഗങ്ങളും ഒരേ ജാതിയിലോ ഗോത്രത്തിലോ ഉള്ളവരായി നിയമത്തില്‍ പരിഗണിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ എസ് ബി ഷുക്രേ, ജി എ സനപ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഒരാള്‍ക്ക് ജാതി സര്‍ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധത്തിലുള്ള മറ്റൊരാള്‍ക്ക്, വഞ്ചന, വസ്‌തുതകളെ തെറ്റായി അവതരിപ്പിക്കല്‍ അല്ലെങ്കില്‍ വസ്‌തുതകള്‍ മറച്ചുവെക്കല്‍ എന്നിവ ഒഴിച്ചുള്ള കേസുകളില്‍, നിര്‍ണായക തെളിവായി ഈ രേഖ നിലകൊള്ളുമെന്ന് കോടതി പ്രസ്താവിച്ചു.രണ്ടാം തവണയും ജാതി സര്‍ടിഫിക്കറ്റ് അസാധുവാക്കിയ താനെയിലെ സൂക്ഷ്മപരിശോധനാ കമിറ്റിയുടെ ഉത്തരവിനെതിരെ താനെ സ്വദേശിയായ ഭരത് തയാഡെ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Back to top button
error: