NEWS

ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണ നവവരന്‍ മുങ്ങി മരിച്ചു; ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്.

വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികള്‍, പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.

 

Back to top button
error: