NEWS

വാഹനങ്ങളുടെ സി.എഫ്/ ടെസ്റ്റിൽ അതിഭീമമായ വർധനവ്

തിരുവനന്തപുരം:കോവിഡിനേക്കാൾ വലിയ ഇരുട്ടടിയായി ടാക്സി/, ഗുഡ്സ് വാഹനങ്ങളുടെ സി.എഫ്/ ടെസ്റ്റിൽ അതിഭീമമായ വർധനവ് വരുത്തി സർക്കാർ.സ്വകാര്യ വാഹനങ്ങളെ സംബന്ധിച്ച്‌ രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നത് 15 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നതും തുടര്‍ന്ന് 5 വര്‍ഷത്തിലൊരിക്കലും വരുന്ന ഒരു പ്രക്രിയയാണ്.എന്നാല്‍ ടാക്സി / ഗുഡ്സ് വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ( സി.എഫ്/ ടെസ്റ്റ് ) എന്നത് എല്ലാ വര്‍ഷവും ചെയ്യേണ്ട ഒന്നാണ് എന്നിരിക്കേ ഇവയുടെ ഫീസില്‍ വന്നിട്ടുള്ള അതിഭീമമായ വർധനവ് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ.

രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വേണ്ടി ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഈടാക്കിയിരുന്നത് 300 രൂപയില്‍ നിന്നും 1000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. (333% വർധനവ്).ഓട്ടോറിക്ഷകള്‍ക്ക് 600 രൂപയില്‍ നിന്നും 2500 രൂപയും (416 %) വര്‍ധിപ്പിച്ചിരിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന് 5000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി (800 %) വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

 

ഇനി (സി.എഫ്) സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് അല്ലെങ്കില്‍ ടെസ്റ്റിന് ഫീസ് എത്രയെന്ന് നോക്കാം. ഇരുചക്രവാഹനങ്ങള്‍ക്ക് 400 രൂപയായിരുന്നത് 1400 രൂപ (350 %) വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മുച്ചക്ര വാഹനങ്ങള്‍ക്ക് 400 രൂപയായിരുന്നത് 4300 രൂപ (1075%) ആക്കിയിരിക്കുന്നു. കാറിന് 600 രൂപയില്‍ നിന്നും 8090 രൂപ (I383%) ആക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് കാര്‍ ആണെങ്കില്‍ 800 രൂപയില്‍ നിന്നും 8500 രൂപ (1062%) യാക്കി.

 

ഇടത്തരം ഗുഡ്സ് വണ്ടിക്ക് 800 രൂപയില്‍ നിന്നും 10800 രൂപ (1350%) ആക്കിയിരിക്കുന്നു. ഹെവി വാഹനങ്ങള്‍ക്ക് 800 രൂപയില്‍ നിന്നും 13500 ആക്കി (1687%).രജിസ്ട്രേഷന്‍ പുതുക്കാനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും വൈകിയാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനയുണ്ട്.

 

 കോവിഡ് മഹാമാരി വിതച്ച ദുരന്തം സര്‍വ്വത്രമേഖലകളെയും തകര്‍ത്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരോ മനുഷ്യരും ഒട്ടേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച്‌ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുകയും ചിലരെങ്കില്ലും
ആത്മഹത്യയില്‍ ഒടുങ്ങുകയും ചെയ്ത ഈ കാലത്ത് ഇത്രയേറെ ജനദ്രോഹ നയം സ്വീകരിച്ച സര്‍ക്കാരിന്റെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല.

അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍-ഡീസല്‍ വിലയുടെ ദുരിതം താങ്ങാനാവാത്ത സാധാരണക്കാര്‍ക്കുമേല്‍ ഇരട്ടി പ്രഹരമെന്നോണമാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ നിരക്കിലും പിഴത്തുകയിലുമുള്ള ഈ വര്‍ധന.

ഏപ്രില്‍ ഒന്നു മുതൽ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ പൊളിക്കല്‍ നയത്തിന്റെ ചുവടുപിടിച്ചാണ് നിരക്കുവർധനവ്.

Back to top button
error: