ഇന്നലെ ഉച്ചയ്ക്ക് പാലാ-പൊൻകുന്നം റോഡിൽ പൈക സിഎസ്കെ പമ്പിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട പന്ത്രണ്ടോളം പേരെ അപ്പോൾ അതുവഴി വന്ന പാലാ-എരുമേലി റൂട്ടിലോടുന്ന MY BUS(TUTTU MOTORS ) ബസ്സിൽ കയറ്റി പാലാ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ച ആ ജീവനക്കാർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.
കുമളിയില്‍ നിന്നു അങ്കമാലിയിലേക്ക് പോയ കാറും കൂത്താട്ടുകുളത്തു നിന്നു ബൈസണ്‍വാലിയിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
സംഭവത്തിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല(63) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മരിച്ച മണിയുടെ സഹോദരന്മാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അരുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്.കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്. ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല. ഇയാൻ, സുൽഫി എന്നീ കൊച്ചുകുട്ടികളും ഷിയാസിന്റെ വാഹനത്തിലുണ്ടായിരുന്നു. മൃതദേഹങ്ങൾ പാലാ താലൂക്കാശുപത്രിയിലേക്ക് മാറ്റി.