തൊടുപുഴ: കെഎസ്‌ആര്‍ടിസി തൊടുപുഴ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും.പി.ജെ. ജോസഫ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
ഡിറ്റിഒ ഓഫീസ്, ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വര്‍ക്ക് ഷോപ്പ്, വാഹനങ്ങള്‍ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കടമുറികള്‍ ഉൾപ്പടെ പതിനെട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.