ന്യൂഡൽഹി : ഇംഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകളിലല്ല ഇന്ത്യക്കാർ സംസാരിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഭരണത്തിന്റെ മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു, ഇത് തീര്‍ചയായും ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ മന്ത്രിസഭയുടെ 70 ശതമാനം അജന്‍ഡയും ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്.
പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം.വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്ബോള്‍ അത് ഇന്‍ഡ്യയുടെ ഭാഷയിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.