Month: April 2022

  • NEWS

    സംസ്ഥാനത്ത് കനത്ത കാറ്റും മഴയും; തിരുവനന്തപുരത്ത് ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു.തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന 9 പേര്‍ക്കാണ് മിന്നലേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. കണ്ണൂർ കൂത്തുപറമ്ബ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു.കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഇനിയും തോർന്നിട്ടില്ല. മലയോര മേഖലയില്‍ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണിട്ടുണ്ട്.കോന്നി, റാന്നി, പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. ആലപ്പുഴയില്‍ കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല.ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്. തൃശൂര്‍ നഗരത്തിലും ചാലക്കുടിയിലും മഴ ശക്തമായിരുന്നു.ഒല്ലൂരില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളില്‍ മരംവീണു.ആളപായം ഇല്ല. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.കൊടുവളളി കിഴക്കോത്ത് വീടിനുമുകളില്‍ തെങ്ങ് കടപുഴങ്ങി വീണ് ഒരാള്‍ക്ക്…

    Read More »
  • Kerala

    സില്‍വര്‍ലൈന്‍: സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

    കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കെ റെയില്‍ കല്ലിടലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ വ്യക്തത തേടിയിരുന്നു.നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനത്തെ ഭയപ്പെടുത്തുകയാണ്. സര്‍വ്വേയുടെ പേരില്‍ വലിയ കല്ലുകള്‍…

    Read More »
  • NEWS

    ബസുകളുടെ കാലാവധി 15 വര്‍ഷത്തിൽ നിന്നും 17 വർഷമായി ദീര്‍ഘിപ്പിച്ചു 

    തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി 2 വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച്‌ ഉത്തരവായി. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 17വര്‍ഷമായി നീട്ടി നല്‍കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

    Read More »
  • NEWS

    കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ 

    കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.യുവതിയുടെ തല അറ്റ നിലയിലായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌  ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചു

    ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ മാതാപിതാക്കളും കുട്ടികളുമുള്‍പ്പടെ ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചു.കര്‍ണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തിപിടിത്തത്തില്‍ വീടുമുഴവന്‍ കത്തിനശിച്ചു.   വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    മുല്ലപ്പെരിയാർ: ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്കെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരം നൽകി സുപ്രീംകോടതി വിധി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. അതുവരെ ഡാമിൻ്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് സിടി രവികുമാർ, ജസ്റ്റിസ് എ.എസ്.ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. കേന്ദ്രസർക്കാർ 2021-ൽ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള…

    Read More »
  • Business

    റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം

    മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് നിലവിലെ 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ആര്‍ബിഐയുടെ മോണിട്ടറി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്തദാസ് ആണ് ഇക്കാര്യമറിയിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. ഇവ രണ്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളായി കണക്കാക്കപ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) നിരക്കില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 7.8 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഫെബ്രുവരി മാസത്തേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.7…

    Read More »
  • NEWS

    ട്രെയിനിന് മുകളിൽ സെൽഫി;16 വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു

    ഭോപ്പാല്‍: നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 വയസുകാരന്‍ മരിച്ചു.മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഇന്നലെയാണ് സംഭവം നടന്നത്. സുഹൈല്‍ മന്‍സൂരി എന്ന വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ ശുഭങ്ക് പട്ടേല്‍ പറഞ്ഞു.ഇന്നലെ രാവിലെ റെയില്‍വെ സ്‌റ്റേഷനിലെത്തിയ സുഹൈല്‍ മൊബൈല്‍ ഫോണുമായി ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടയിലായിരുന്നു സംഭവം.

    Read More »
  • NEWS

    മക്കൾക്ക് പായസത്തിൽ വിഷം കലർത്തി നൽകിയത് കാമുകനൊപ്പം പോകാൻ

    നാഗര്‍കോവില്‍:ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികൾക്ക് പായസത്തിൽ വിഷം കലർത്തി നൽകിയ ശേഷം കാര്‍ത്തിക കാത്തിരുന്നത് കാമുകനെ.പക്ഷെ എത്തിയത് പോലീസാണെന്നു മാത്രം. മാര്‍ത്താണ്ഡത്തിനു സമീപത്തുള്ള കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തികയാണ് ആരെയും നടുക്കുന്ന ഈ ക്രൂരത ചെയ്തത്.കുട്ടികള്‍ക്ക് വിഷബാധയേറ്റ് മരിച്ചു എന്ന് വരുത്തിയ ശേഷം പച്ചക്കറി കച്ചവടക്കാരനായ കാമുകനൊപ്പം ഒളിച്ചോടാനാണ് കാര്‍ത്തിക പദ്ധതി തയ്യാറാക്കിയത്.എന്നാല്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ യുവതിയുടെ ക്രൂരത വെളിപ്പെടുകയായിരുന്നു. ഭര്‍ത്താവും കുട്ടികളുമൊത്ത് കഴിയുമ്ബോള്‍ തന്നെ നിരവധി പുരുഷന്മാരുമായി കാര്‍ത്തിക ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടയിലാണ് പച്ചക്കറി കച്ചവടക്കാരനായ സുനിലിനെ പരിചയപ്പെടുന്നത്. മാരായപുരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന സുനിലുമായും യുവതി പ്രണയത്തിലായി.ഈ ബന്ധം തുടരുന്നതിനിടെയാണ് കാര്‍ത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും സുനില്‍ അറിഞ്ഞത്.ഇതോടെ ബന്ധം തുടരാന്‍ സുനില്‍ വിസമ്മതിച്ചു.കുട്ടികളെ ഒഴിവാക്കി വന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് സുനില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി സ്വന്തം മക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. ബുധനാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടന്ന് മയങ്ങി വീഴുകയായിരുന്നു.ജഗദീഷ് പുറത്തു പോയിരുന്ന…

    Read More »
  • NEWS

    ഉത്തര്‍ പ്രദേശില്‍ കാണാതായ 13 കാരിയുടെ മൃതദേഹം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ

    ലഖ്നൗ:  ഉത്തര്‍ പ്രദേശില്‍ കാണാതായ 13 കാരി  പെണ്‍കുട്ടിയുടെ മൃതദേഹം ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ ഒരു കാറിനുള്ളില്‍ കണ്ടെത്തി.ഏപ്രില്‍ അഞ്ച് മുതലാണ് പെൺകുട്ടിയെ കാണാതായത്.പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.  സംഭവത്തില്‍ ആശ്രമത്തില്‍ നിന്നുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ബലാത്സംഗക്കേസില്‍ ജോധ്പൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2018ല്‍ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ല്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വച്ച്‌ 16കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

    Read More »
Back to top button
error: